video
play-sharp-fill

അവിടേം കണ്ടു, ഇവിടേം കണ്ടു..ഡബിളാ ഡബിള്‍; എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കും ഭാര്യക്കും ഇരട്ടവോട്ട്; പെരുമ്പാവൂരിലും മൂവാറ്റുപുഴയിലും പേര്

അവിടേം കണ്ടു, ഇവിടേം കണ്ടു..ഡബിളാ ഡബിള്‍; എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കും ഭാര്യക്കും ഇരട്ടവോട്ട്; പെരുമ്പാവൂരിലും മൂവാറ്റുപുഴയിലും പേര്

Spread the love

സ്വന്തം ലേഖകന്‍

കൊച്ചി: പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കും ഭാര്യയ്ക്കും ഇരട്ടവോട്ട്. മൂവാറ്റുപുഴ, പെരുമ്പാവൂര്‍ എന്നീ മണ്ഡലങ്ങളിലാണ് എംഎല്‍എയ്ക്കും ഭാര്യയ്ക്കും വോട്ടുള്ളത്. മൂവാറ്റുപുഴയില്‍ വോട്ടുള്ള കാര്യം മറച്ചുവച്ചാണ് എംഎല്‍എ സ്വന്തം മണ്ഡലമായ പെരുമ്പാവൂരില്‍ വോട്ട് ചേര്‍ത്തത്. പെരുമ്പാവൂര്‍ മണ്ഡലത്തില്‍ 2286 ഇരട്ടവോട്ടുകള്‍ ഉണ്ടെന്ന് എംഎല്‍എ പരാതി നല്‍കിയതിന് തൊട്ട് പിന്നാലെയാണ് സ്വന്തം കുടുംബത്തിന് രണ്ട് മണ്ഡലത്തില്‍ വോട്ടുകള്‍ ഉണ്ടെന്ന കാര്യം പുറത്ത് വന്നിരിക്കുന്നത്.

പെരുമ്പാവൂര്‍ മണ്ഡലത്തിലെ ബൂത്ത് 142 ലും (ക്രമ. നമ്പര്‍: 1354), മൂവാറ്റുപുഴ മണ്ഡലത്തിലെ ബൂത്ത് 130 (ക്രമ. നമ്പര്‍: 1092) മാണ് കുന്നപ്പിള്ളിയുടെ വോട്ട്. ഭാര്യ മറിയാമ്മ എബ്രഹാമിന് പെരുമ്പാവൂരിലെ ബൂത്ത് നമ്പര്‍ 142 ലും (ക്രമ. നമ്പര്‍: 1358), മൂവാറ്റുപുഴയിലെ ബൂത്ത് നമ്പര്‍ 142 ലും (ക്രമ. നമ്പര്‍: 1095) മാണ് വോട്ടുള്ളത്. പെരുമ്പാവൂരിലെ രായമംഗലം പഞ്ചായത്തിലും, മൂവാറ്റുപുഴയിലെ മാറാടി പഞ്ചായത്തിലുമാണ് ഇരുവര്‍ക്കും വോട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിപക്ഷം ഉന്നയിച്ച വോട്ട് ഇരട്ടിപ്പ് ഓരോ ദിവസവും തിരിഞ്ഞുകൊത്തുകയാണ്. ഇരട്ടവോട്ടിലധികവും കോണ്‍ഗ്രസ്, ലീഗ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയുമാണെന്ന് ഓരോ ദിവസവും വിവരങ്ങള്‍ പുറത്തുവരുന്നു.