സ്വന്തം ലേഖകൻ
കട്ടപ്പന: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച പീഡിപ്പിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. പാലാ കാനാട്ട്പാറ മംഗലംകുന്നേൽ ഇമ്മാനുവൽ (മാത്തുക്കുട്ടി 20), ചെറുതോണി പുന്നക്കോട്ടിൽ പോൾ ജോർജ് (43) എന്നിവരും പ്രായപൂർത്തിയാകാത്ത രണ്ടു പേരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഏതാനും ദിവസങ്ങൾക്കു മുൻപ് പാലാ ഇമ്മാനുവൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി തമിഴ്‌നാട്ടിലേക്ക് കടന്നിരുന്നു. ഇതേ തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ ബുധനാഴ്ച ഇരുവരെയും തിരുവനന്തപുരത്തു നിന്ന് പിടികൂടി കട്ടപ്പനയിലെത്തിയ്ക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തമിഴ്‌നാട്ടിലും തിരുവനന്തപുരത്തും വച്ച് ലൈംഗികാതിക്രമം കാട്ടിയതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. കൗൺസിലിങ്ങിലാണ് പോൾ ജോർജിന്റെയും മറ്റു രണ്ടുപേരുടെയും പേരുകൾ പെൺകുട്ടി പൊലീസിനോട് വെളിപ്പെടുത്തിയത്.
തായ്‌ക്കോണ്ട അധ്യപകനായ പോളിന്റെ കീഴിൽ ഒരു വർഷത്തോളം പെൺകുട്ടി പരിശീലനം നേടിയിരുന്നു. മത്സരങ്ങൾക്കായി കൊണ്ടു പോപ്പോഴാണ് ഉപദ്രവിച്ചത്. മറ്റു രണ്ടുപേരും വർഷങ്ങൾക്ക് മുൻപ് തനിക്കെതിരെ ലൈംഗികാതിക്രമം കാണിച്ചതായി പെൺകുട്ടി മൊഴി നൽകി. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
കേസിൽ പിടിയിലായ പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ ഹോമിലേക്ക് മാറ്റും. സി.ഐ. ബി. ജയൻ, എസ്.ഐമാരായ ബിനു ലാൽ, സാബു തോമസ്, ടി.എ ഡേവിസ്, വനിത സി.പി.ഒ ജോളി ജോസഫ്, സി.പി.ഒമാരായ സിയാദ്, സബിൻ കുമാർ, എബിൻ ജോസ്, പ്രശാന്ത് മാത്യു എന്നിവരാണ് പ്രതികളെ പിടികൂടിയത്