play-sharp-fill
സൗജന്യ ഹെലികോപ്റ്റര്‍, ചന്ദ്രനില്‍ നൂറ് ദിവസത്തെ വെക്കേഷന്‍, സ്വിമ്മിങ്ങ് പൂളുള്ള മൂന്ന് നില വീട്, റോബോട്ട്; യുവാക്കള്‍ക്ക് ഒരു കോടി രൂപ; മധുരയില്‍ കൃത്രിമ മഞ്ഞ്മല; വോട്ടര്‍മാര്‍ക്ക് മോഹനസുന്ദര വാഗ്ദാനങ്ങളുമായി മധുരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ശരവണന്‍

സൗജന്യ ഹെലികോപ്റ്റര്‍, ചന്ദ്രനില്‍ നൂറ് ദിവസത്തെ വെക്കേഷന്‍, സ്വിമ്മിങ്ങ് പൂളുള്ള മൂന്ന് നില വീട്, റോബോട്ട്; യുവാക്കള്‍ക്ക് ഒരു കോടി രൂപ; മധുരയില്‍ കൃത്രിമ മഞ്ഞ്മല; വോട്ടര്‍മാര്‍ക്ക് മോഹനസുന്ദര വാഗ്ദാനങ്ങളുമായി മധുരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ശരവണന്‍

സ്വന്തം ലേഖകന്‍

മധുര : തമിഴ്‌നാട് സൗത്ത് മധുരൈ മണ്ഡലത്തില്‍ നിന്നുള്ള ശരവണന്‍ എന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ പ്രകടന പത്രിക സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. സ്വപ്ന സമാനമായ വാഗ്ദാനങ്ങളാണ് സ്വന്തം വോട്ടര്‍മാര്‍ക്ക് ശരവണന്‍ നല്‍കിയിരിക്കുന്നത്. സൗജന്യ ഹെലികോപ്റ്റര്‍, ഒരു റോബോട്ട്, ഐ ഫോണ്‍, ചന്ദ്രനില്‍ നൂറ് ദിവസത്തെ വെക്കേഷന്‍, സ്വിമ്മിംഗ് പൂളുള്ള മൂന്ന് നില വീട്, യുവാക്കള്‍ക്ക് ഒരു കോടി രൂപ തുടങ്ങിയവയാണ് പ്രധാന വാഗ്ദാനങ്ങള്‍.

ഇതിനെല്ലാം പുറമേ അടിസ്ഥാന സൗകര്യവികസനങ്ങളിലടക്കം അസംഭവ്യമെന്ന് കരുതുന്ന പല ക്ഷേമ പദ്ധതികളും വോട്ടര്‍മാര്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ബഹിരാകാശ ഗവേഷണ കേന്ദ്രം, റോക്കറ്റ് ലോഞ്ച് സൈറ്റ്, വേനലിലെ ചൂട് ചെറുക്കാന്‍ സ്വന്തം മണ്ഡലമായ മധുരയില്‍ കൃത്രിമ മഞ്ഞുമല എന്നിവയാണ് പ്രകടന പത്രികയിലെ മറ്റ് വാഗ്ദാനങ്ങള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘തിരഞ്ഞെടുപ്പില്‍ എങ്ങനെ പങ്കെടുക്കണമെന്ന് പലര്‍ക്കും അറിയില്ല. ഇതിന്റെ പ്രക്രിയ എന്താണെന്ന് പഠിക്കുന്നതിനാണ് ഞാനും മത്സരിക്കുന്നത്. ആളുകള്‍ക്ക് ഇതിനെപ്പറ്റി ധാരണ വന്നാല്‍ രാഷ്ട്രീയക്കാര്‍ ഭയപ്പെട്ടു തുടങ്ങും. ഇത് മികച്ച ഭരണത്തിന് വഴിയൊരുക്കും’. രാഷ്ട്രീയത്തില്‍ യുവജന പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് 34കാരനായ ശരവണന്‍ പറയുന്നു.