
യെച്ചൂരിയും വിജയരാഘവനും വ്യാഴാഴ്ച ജില്ലയിൽ; ബേബി 30ന്
സ്വന്തം ലേഖകൻ
കോട്ടയം : സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവനും വ്യാഴാഴ്‌ച ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സംസാരിക്കും. പകൽ 11ന് കടുത്തുരുത്തി മണ്ഡലത്തിലെ പെരുവയിലും വൈകിട്ട് അഞ്ചിന് കോട്ടയം തിരുനക്കര മൈതാനത്തും ആറിന് കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ കറുകച്ചാലിലും യെച്ചൂരി പങ്കെടുക്കും.
എ വിജയരാഘവൻ വൈകിട്ട് 4.30ന് കുമരകം, 5.30ന് വാകത്താനം, 6.30 ചങ്ങനാശേരി എന്നിവിടങ്ങളിൽ പൊതുപരിപാടികളിൽ പങ്കെടുക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി 30ന് പകൽ 11ന് പുതുപ്പള്ളി, വൈകിട്ട് നാലിന് പള്ളിക്കത്തോട് ബസ്‌സ്‌റ്റാൻഡ് പരിസരം, അഞ്ചിന് അതിരമ്പുഴ, ആറിന് കുറിച്ചി എന്നിവിടങ്ങളിൽ സംസാരിക്കും.
Third Eye News Live
0