play-sharp-fill
മണിയാപറമ്പിലെ  കോൺഗ്രസ് കുടുംബം വാസവനൊപ്പം

മണിയാപറമ്പിലെ കോൺഗ്രസ് കുടുംബം വാസവനൊപ്പം

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ : ഇടതുപക്ഷ സർക്കാരിൻ്റെ ക്ഷേമ പ്രവർത്തനങ്ങളിൽ കഴമ്പുണ്ടെന്നു കണ്ട് ദീർഘകാല കോൺഗ്രസ് കുടുംബം ഇടതുപക്ഷത്തേക്ക് ചേർന്നു. മണിയാപറമ്പ് മംഗലശ്ശേരി വീട്ടിൽ നടന്ന കുടുംബ സംഗമത്തിൽ ദീർഘകാല കോൺഗ്രസ് പ്രവർത്തകരായ എം ഇ ബേബി ഭാര്യ ടെൻസി, മണിയപറമ്പ് സ്വദേശി ജോസ് ചാലാശേരി എന്നിവരെ എൽഡിഎഫ് സ്ഥാനാർഥി വി എൻ വാസവൻ രക്ത ഹാരം അണിയിച്ച് സ്വീകരിച്ചു.


ബുധനാഴ്ച നടന്ന സ്ഥാനാർഥി പ്രചരണം മണിയപാറമ്പ് ഭാഗത്തെത്തിയപ്പോഴാരുന്നു കുടുംബ സംഗമത്തിൽ പങ്കെടുത്ത്. ” സാധാരണക്കാർക്ക് വേണ്ടി ഇടതു സർക്കാർ ചെയ്യുന്ന ക്ഷേമ പ്രവർത്തനങ്ങൾ മറ്റൊരു പാർട്ടിയും ചെയ്യില്ലെന്നും അടിയുറച്ച കോൺഗ്രസ് പ്രവർത്തകയായിരുന്നു ഞാൻ പക്ഷെ നാളിതുവരെയും അതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടായിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോൺഗ്രസ് ഭരണത്തിൽ വിശ്വാസം തീരെ ഇല്ലാതായി.ഈ കാലഘട്ടത്തിൻ്റെ രാഷ്ട്രീയം ഇടതുപക്ഷമാണ്. ഇടതു പക്ഷത്തിൻ്റെ കരുതൽ തള്ളിക്കളയാനാകില്ല.ഞാൻ ഇനി ഇടതു പക്ഷത്തോടൊപ്പം പ്രവർത്തിക്കും ” ടെൻസി പറഞ്ഞു.