ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തി; കൊലപാതകം മകളുടെ കണ്മുന്നില്‍ വച്ച്; ആര്യനാട് കൊലപാതകത്തില്‍ നടുങ്ങി നാട്

Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

തിരുവനന്തപുരം: ആര്യനാട് ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തി. ആര്യനാട് സ്വദേശി അരുണ്‍ (36) ആണ് കൊല്ലപ്പെട്ടത്. അരുണിന്റെ ഭാര്യ അഞ്ജുവും കാമുകന്‍ ശ്രീജുവും അറസ്റ്റില്‍. ഇന്നലെ രാത്രി പത്തു മണിയോടെയായിരുന്നു സംഭവം.

അഞ്ജുവും ശ്രീജുവും തമ്മിലുള്ള ബന്ധം അരുണ്‍ എതിര്‍ത്തിരുന്നു. ഇതേത്തുടര്‍ന്ന് ഇവര്‍ തമ്മില്‍ കലഹം പതിവായിരുന്നു. പിന്നീട് ഇരുവരും പിരിഞ്ഞായിരുന്നു താമസം. അഞ്ജു വേറൊരു വീട്ടിലേക്കു താമസം മാറിയിരുന്നു. ഇന്നലെ രാത്രി അഞ്ജുവിനെ കാണാന്‍ അരുണ്‍ ഈ വീട്ടിലെത്തി. ഇവിടെവച്ച് ശ്രീജുവിനെ കണ്ടതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് കത്തികൊണ്ട് കുത്തുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരാണ് കുത്തിയതെന്നു വ്യക്തമായിട്ടില്ല. ശ്രീജുവിനേയും അഞ്ജുവിനേയും ചോദ്യം ചെയ്ത് വരികയാണ്. ഇരുവരും പറയുന്നത് താനാണ് കുത്തിയതെന്നാണ്. സംഭവം നടക്കുമ്പോള്‍ അഞ്ജുവിന്റെ മകള്‍ വീട്ടിലുണ്ടായിരുന്നു.