play-sharp-fill
കള്ളനാണെന്നു പറഞ്ഞിട്ടെന്തേ തെളിയിക്കാൻ പറ്റിയില്ല…! അഞ്ചു കൊല്ലം ഭരിച്ച പിണറായിയെ വെല്ലുവിളിച്ച് ഫിറോസ് കുന്നംപറമ്പിൽ; സാമൂഹ്യ സേവനത്തിലൂടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം പയറ്റിയ ഫിറോസിനെതിരെ സോഷ്യൽ മീഡിയയിൽ ആക്രമണം

കള്ളനാണെന്നു പറഞ്ഞിട്ടെന്തേ തെളിയിക്കാൻ പറ്റിയില്ല…! അഞ്ചു കൊല്ലം ഭരിച്ച പിണറായിയെ വെല്ലുവിളിച്ച് ഫിറോസ് കുന്നംപറമ്പിൽ; സാമൂഹ്യ സേവനത്തിലൂടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം പയറ്റിയ ഫിറോസിനെതിരെ സോഷ്യൽ മീഡിയയിൽ ആക്രമണം

തേർഡ് ഐ ബ്യൂറോ

കോഴിക്കോട്: സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം നടത്തുന്ന സഖാക്കളെയും പിണറായി വിജയനെയും നേരിട്ട് വെല്ലുവിളിച്ച് ഫിറോസ് കുന്നംപറമ്പിൽ. കഴിഞ്ഞ അഞ്ചു വർഷം ഭരിച്ചിട്ട് താൻ കള്ളാനാണെന്നു തെളിയിക്കാൻ പറ്റിയോ എന്ന വെല്ലുവിളിയാണ് ഫിറോസ് ഇപ്പോൾ ഉയർത്തുന്നത്. കടുത്ത വെല്ലുവിളി നേരിടുന്ന മത്സരമാണ് ഇപ്പോൾ തവനൂർ മണ്ഡലത്തിൽ ഫിറോസ് കുന്നമ്പറമ്പിൽ നടത്തുന്നത്. ഇതിനിടെയാണ് സോഷ്യൽ മീഡിയയിൽ ഫിറോസ് കുന്നപറമ്പിൽ വെല്ലുവിളി ഉയർത്തുന്നത്.

താൻ കള്ളനാണെന്ന് പറയുന്നവർ അഞ്ച് വർഷക്കാലം ഭരണം ലഭിച്ചിട്ടും അത് തെളിയിക്കാത്തത് എന്തെന്ന ചോദ്യവുമായി ചാരിറ്റി പ്രവർത്തകനും തവനൂർ മണ്ഡലത്തിന്റെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ ഫിറോസ് കുന്നംപറമ്പിൽ രംഗത്ത് എത്തിയത്. താൻ ചാരിറ്റി പ്രവർത്തനത്തിലൂടെ തട്ടിപ്പ് നടത്തുന്നയാളാണെന്നുള്ള പ്രചാരങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ഫിറോസ് കുന്നംപറമ്പിൽ. മന്ത്രിയും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ കെടി ജലീൽ ആണ് തവനൂരിൽ ഫിറോസിന്റെ പ്രധാന എതിരാളി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഫിറോസ് കുന്നംപറമ്പിൽ കള്ളനാണ്.. കള്ളനാണ്.. കള്ളനാണ് എന്നാണ് പറഞ്ഞോണ്ട് ഇരിക്കുന്നത്. ഇതൊക്കെ കണ്ടു പിടിക്കാൻ ഇവിടെ കേന്ദ്ര ഏജൻസികളുണ്ട്.. പൊലീസുണ്ട്.. വിജിലൻസുണ്ട്.. എല്ലാ സജ്ജീകരണങ്ങളുമുണ്ട്. അഞ്ചു കൊല്ലം ഭരിച്ചില്ലേ.. ആഭ്യന്തരം നിങ്ങളുടെ കയ്യിൽ തന്നെ അല്ലായിരുന്നോ.. എന്തായിരുന്നു പണി..?’- തവനൂരിലെ ഒരു തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ വച്ച് ഫിറോസ് പറഞ്ഞത് ഇങ്ങനെ.

താൻ കള്ളനാണെങ്കിൽ അത് തെളിയിച്ചുകൂടായിരുന്നോ എന്നും അങ്ങനെ ചെയ്യാതെ തിരഞ്ഞെടുപ്പ് വന്നപ്പോൾ കള്ളനെന്നു വിളിക്കുന്നതിൽ എന്തെങ്കിലും കാര്യമുണ്ടോ എന്നും ഫിറോസ് ചോദിച്ചു. ജനം ഇക്കാര്യം തിരിച്ചറിയുന്നുണ്ടെന്ന് പറഞ്ഞ ഫിറോസ് തനിക്കെതിരെ കെടി ജലീൽ നടത്തിയ പരാമർശത്തിന് മറുപടി നൽകാനില്ലെന്നും വ്യക്തമാക്കി. തനിക്കെതിരെ യുഡിഎഫ് കൊണ്ടുവന്നത് വേഷം കെട്ടിച്ച, സങ്കരയിനമായ സ്ഥാനാർത്ഥിയെയാണെന്ന് മന്ത്രി കെടി ജലീൽ പറഞ്ഞിരുന്നു.