ഭാഷാ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും പെന്‍ഷന്‍ നല്‍കും: കോട്ടയത്ത് താമസമാക്കിയ തമിഴ് വംശജർക്ക് ഉറപ്പ് നൽകി തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: യു.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ പ്രകടന പത്രികയില്‍ പറയുന്നപോലെ സാധുക്കളെ സഹായിക്കുന്നതിന് എല്ലാ മാസവും 3000 രൂപ പെന്‍ഷന്‍ നല്‍കുമെന്നും അതിന് ഭാഷാ വ്യത്യാസമുണ്ടാകില്ലെന്നും കോട്ടയം നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

കോട്ടയത്ത് താമസമാക്കിയ തമിഴ് വംശജരുടെ കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ജനിച്ച്, ജീവിക്കുന്ന എല്ലാവര്‍ക്കും തുല്ല്യ നീതിയും അവകാശവും ഉറപ്പ് വരുത്തി പെന്‍ഷന്‍ നല്‍കും. യു.ഡി.എഫ്. തമിഴ് ജനതയ്ക്ക് കേരളത്തില്‍ വേണ്ട എല്ലാ പ്രോത്സാഹനവും നല്‍കുന്നു. തമിഴും മലയാളവും തമ്മില്‍ വ്യത്യാസമില്ലാതെ ഏകോദരസഹോദരങ്ങളെപോലെ യോജിച്ച് കേരളത്തില്‍ ജീവിക്കുകയാണ്. ഒരു കുടുംബത്തിലെ പശ്ചാത്തലത്തില്‍ എന്ന പോലെയാണ് തമിഴ് വംശജര്‍ കേരളത്തില്‍ ഇന്ന് ജീവിക്കുന്നത്. അവര്‍ കേരളത്തില്‍ ശക്തമായ സാനിധ്യമായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യോഗത്തില്‍ കെ.പി.സി.സി. സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളി, നഗരസഭാ വൈസ് ചെയര്‍മാന്‍ ബി. ഗോപകുമാര്‍, കൗണ്‍സിലര്‍ ജയകൃഷ്ണന്‍, റഫീക്ക്, എന്‍.എസ്. ഹരിശ്ചന്ദ്രന്‍, വി.ടി. സോമന്‍കുട്ടി, മിഥുന്‍ ജി., എസ്. ആറുമുഖം, പി.ഡി. രാജാമണി, വി.പി. ശിവന്‍, പി. ഗോവിന്ദരാജ്, ആര്‍. തിലകന്‍, ജി. കൃഷ്ണന്‍, ആര്‍. രാഹുല്‍, എം. കാളിദാസ്, അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഞായറാഴ്ച്ച ദിവസമായ ഇന്നലെ വിവിധ ദേവാലയങ്ങള്‍ സന്ദര്‍ശിച്ച് വിശ്വാസികളോട് വോട്ട് അഭ്യര്‍ഥിച്ച് പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. നാവാഭിഷിക്തനായ സി.എസ്.ഐ. മധ്യകേരള മഹായിടവകാധ്യക്ഷന്‍ റൈറ്റ് റവ ഡോ. മലയില്‍ സാബു കോശി ചെറിയാന് വടവാതൂര്‍ സി.എസ്.ഐ. പള്ളിയിലും മൂലേടം സി.എസ്.ഐ. പള്ളിയിലും നല്‍കിയ സ്വീകരണ സമ്മേളനങ്ങളില്‍ അദ്ദേഹം പങ്കെടുത്തു.

ആനത്താനത്ത് നടത്തിയ കോണ്‍ഗ്രസ് കുടുംബയോഗത്തില്‍ ബൂത്ത് പ്രസിഡന്റ് സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. എന്‍. ജീവകുമാര്‍, ബോബി ഏലിയാസ്, കുര്യന്‍ പി. കുര്യന്‍, എസ്. രാജീവ്, മിഥുന്‍ ജി., വി.ടി. സോമന്‍കുട്ടി, ബിനു മറ്റത്തില്‍, നോയല്‍ ചെറിയാന്‍, ലക്ഷി എം. ചന്ദ്രന്‍, മഞ്ജു എം. ചന്ദ്രന്‍, ദീപാ, ജെനിന്‍ ഫിലിപ്പ്, ടി.കെ. അജീഷ്, ലിബി ജോസ് ഫിലിപ്പ്, നിഷാന്ത് എസ്. എന്നിവര്‍ പ്രസംഗിച്ചു.

കൊല്ലാട്, വിജയപുരം, ചിങ്ങവനം, നാട്ടകം, കുമാരനല്ലൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ വിവിധ ബൂത്ത്, മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ നടത്തിയ കുടുംബയോഗങ്ങളില്‍ അദ്ദേഹം സംബന്ധിച്ചു.

ആനത്താനത്ത് നടത്തിയ കോണ്‍ഗ്രസ് കുടുംബയോഗത്തില്‍ പങ്കെടുക്കാനെത്തിയ കോട്ടയം നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പൂച്ചെണ്ട് നല്‍കി സ്വീകരിക്കുന്ന പെണ്‍കുട്ടി.

ആനത്താനത്ത് നടത്തിയ കോണ്‍ഗ്രസ് കുടുംബയോഗത്തില്‍ പങ്കെടുക്കാനെത്തിയ കോട്ടയം നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വയോധികയോട് വോട്ട് അഭ്യര്‍ഥിക്കുന്നു.