video
play-sharp-fill

30 ലിറ്റർ ചാരായവും 150 ലിറ്റർ കോടയുമായി പത്തനംതിട്ട സ്വദേശി പിടിയിൽ: പിടിയിലായത് ചാരായം തിരഞ്ഞെടുപ്പിന് വിൽക്കാനായി എത്തിയപ്പോൾ

30 ലിറ്റർ ചാരായവും 150 ലിറ്റർ കോടയുമായി പത്തനംതിട്ട സ്വദേശി പിടിയിൽ: പിടിയിലായത് ചാരായം തിരഞ്ഞെടുപ്പിന് വിൽക്കാനായി എത്തിയപ്പോൾ

Spread the love

തേർഡ് ഐ ബ്യൂറോ

പൊൻകുന്നം: തിരഞ്ഞെടുപ്പ് കാലത്തെ വിൽപ്പന ലക്ഷ്യമിട്ട് ജില്ലയിൽ എത്തിച്ച 30 ലിറ്റർ ചാരായവും 150 ലിറ്റർ കോടയുമായി പത്തനംതിട്ട സ്വദേശി പിടിയിൽ. പത്തനംതിട്ട നാറാണംതോട് ഇടപ്പറമ്പിൽ സജിയെ(50)യാണ് ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ഇയാളെ പിടികൂടിയ പൊലീസ് സംഘം, ഇയാളിൽ നിന്നും കാറും ചാരായവും പിടിച്ചെടുത്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് മദ്യ വിൽപ്പന ലക്ഷ്യമിട്ട് മലയോര മേഖലയിലേയ്ക്ക് ഇയാൾ ചാരായം എത്തിക്കുകയായിരുന്നു. പത്തനംതിട്ട ജില്ലയിലെ മലയോര മേഖലയിൽ നിന്നുമാണ് ഇയാൾ ചാരായം എത്തിച്ചിരുന്നത്. ഇതു സംബന്ധിച്ചു ജില്ലാ പൊലീസ് മേധാവി ഡി.ശില്പയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നു, ജില്ലാ നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ബി.അനിൽകുമാറിന്റെ നേതൃത്വത്തിൽ പ്രദേശത്ത് നിരീക്ഷണം നടത്തുകയായിരുന്നു. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളുടെ നേതൃത്വത്തിലാണ് ജില്ലയിലെ അതിർത്തി കേന്ദ്രങ്ങളിൽ പരിശോധന നടത്തിയത്. തുടർന്നു തുലാപ്പള്ളി ഭാഗത്തു നിന്നും പൊൻകുന്നം കാഞ്ഞിരപ്പള്ളി ഭാഗത്തേയ്ക്ക് ചാരായം കടത്തുന്നതായി കണ്ടെത്തുകയായിരുന്നു. തുടർന്നു ഇയാളെ ദിവസങ്ങളോളമായി സ്‌ക്വാഡ് അംഗങ്ങൾ രഹസ്യമായി നിരീക്ഷിക്കുകയായിരുന്നു.

തുടർന്നു സൈബർ സെല്ലിന്റെ സഹായത്തോടെ ഇയാളുടെ നീക്കങ്ങളെല്ലാം പൊലീ്‌സ് നിരീക്ഷിക്കുകയായിരുന്നു. ഇയാൾ സ്ഥിരമായി സഞ്ചരിക്കുന്ന വാഹനത്തിന്റെ നമ്പരും പൊലീസ് ശേഖരിച്ചു. തുടർന്നു ഇയാൾ പോകുന്ന സ്ഥലം മനസിലാക്കിയ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങൾ വാഹനം തടഞ്ഞു പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളുടെ വാഹനത്തിന്റെ പിന്നിൽ നിന്നും 30 ലിറ്റർ കോടയും പിടിച്ചെടുത്തു. തുടർന്നു ഇയാളെ ചോദ്യം ചെയ്തതോടെയാണ് വീട്ടിൽ സൂക്ഷിച്ചിരുന്ന 150 ലിറ്റർ കോട പിടിച്ചെടുത്തത്. ഇവിടെ നിന്നും വാറ്റുപകരണങ്ങളും പിടികൂടിയിട്ടുണ്ട്.

കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി എൻ.സി രാജ്‌മോഹൻ, പൊൻകുന്നം എസ്.എച്ച്.ഒ കെ.വിനോദ്, എസ്.ഐ രാജേഷ്, എ.എസ്.ഐമാരായ വിക്രമൻ, ഗിരീഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പ്രതാപചന്ദ്രൻ, ബിനുമോൾ, ഷൈമാബീഗം, എരുമേലി കൺട്രോൾ റൂം ഉദ്യോഗസ്ഥരായ സുരേഷ് കുമാർ, സതീഷ്‌കുമാർ, ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ അംഗങ്ങളായ എസ്.ഐ ബിജോയ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പ്രതീഷ് രാജ്, ശ്രീജിത്ത് ബി.നായർ, തോംസൺ കെ.മാത്യു, കെ.ആർ അജയകുമാർ, എസ്.അരുൺ, വി.കെ ്അനീഷ്, ഷമീർ സമറ്റ്, പി.എം ഷിബു, എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയതും അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മൂന്നു ദിവസങ്ങൾക്കുള്ളിൽ ഗാന്ധിനഗർ, എരുമേലി എന്നിവിടങ്ങളിൽ നിന്നും രണ്ടായിരത്തോളം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളും ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടിയിരുന്നു. തിരഞ്ഞെടുപ്പിന്റെ ഭാഗമായി പരിശോധന ശക്തമാക്കുമെന്നു നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ബി.അനിൽകുമാർ പറഞ്ഞു.