ശബരിമലയിൽ പൊലീസ് നടത്തിയ ഭക്ത വേട്ട: തിരുനക്കരയിൽ അയ്യപ്പ ഭക്ത സംഗമം ഞായറാഴ്ച
സ്വന്തം ലേഖകൻ
കോട്ടയം: ശബരിമലയിൽ സർക്കാർ നടത്തിയ ആചാര ലംഘനത്തിനെതിരെ പ്രതികരിച്ചതിൻറെ പേരിൽ വേട്ടയാടപ്പെട്ട അയ്യപ്പഭക്തന്മാരുടെ ജില്ലാതല കുടുംബസംഗമം ഞായറാഴ്ച വൈകിട്ട് നാലിന് തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് നടക്കുമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി പറഞ്ഞു.
ശബരിമല കർമ്മസമിതി, ഹിന്ദുഐക്യവേദി എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് സംഗമം നടക്കുന്നത്. സംസ്ഥാന സർക്കാർ ശബരിമലയിൽ നടത്തിയ ആചാരലംഘനത്തിനെതിരെ പ്രതികരിച്ചതിൻറെ പേരിൽ ക്രൂരപീഡനങ്ങളും ജയിൽവാസവും മർദ്ദനമുറകളും അനുഭവിക്കേണ്ടിവന്ന ഭക്തജനസമൂഹത്തിന്റെ കൂട്ടായ്മയാണ് അയ്യപ്പ ഭക്തസംഗമം.തിരുനക്കരയിൽ നടക്കുന്ന അയ്യപ്പഭക്തസംഗമം മാർഗദർശകമണ്ഡൽ സംസ്ഥാന ജനൽ സെക്രട്ടറി സ്വാമി സദ്സ്വരൂപാനന്ദ സരസ്വതിയും വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദറും ചേർന്ന് ദീപംപ്രോജ്വലിപ്പിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല ടീച്ചർ, ശബരിമല കർമ്മ സമിതി ജനറൽ കൺവീനർ എസ്.ജെ.ആർ. കുമാർ, മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി, സൂര്യകാലടി സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട് എന്നിവർ സംഗമത്തിൽ പങ്കെടുക്കും.