കട്ടച്ചിറ പള്ളിയിൽ ഓർത്തഡോക്സ് യാക്കോബായ വിഭാഗങ്ങൾ തമ്മിൽ സംഘർഷം, പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു
സ്വന്തം ലേഖകൻ
കട്ടച്ചിറ: കട്ടച്ചിറയിലെ കറ്റാനത്ത് ഓർത്തഡോക്സ് യാക്കോബായ വിഭാഗങ്ങൾ തമ്മിൽ സംഘർഷം. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാവിലെ ഏഴോടെയാണ് ഇരു വിഭാഗങ്ങൾ തമ്മിൽ തർക്കവും വാക്കേറ്റവും തുടങ്ങിയത്.
തർക്കം നിലനിൽക്കുന്ന സെന്റ് മേരീസ് പള്ളിയിൽ പ്രവേശിക്കുന്നതിന് സുപ്രീംകോടതിയിൽ നിന്നും അനുകൂല ഉത്തരവ് ലഭിച്ചതോടെ ഓർത്തോഡ്ക്സ് വൈദികരും വിശ്വാസികളും സംഘടിച്ച് എത്തുകയായിരുന്നു. ഇവരെ തടയാൻ യാക്കോബായ വിഭാഗവും എത്തിയതോടെ ക്രമസമാധാന പ്രശ്നമായി മാറുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ കയറുന്നത് തടയുമെന്ന് യാക്കോബായ വിഭാഗം പ്രഖ്യാപിച്ചതോടെ പോലീസ് ഇടപെട്ടു. ഇതോടെ ഒരു വിഭാഗം കെപി റോഡിൽ ഉപരോധം സൃഷ്ടിച്ച് ഗതാഗതവും തടസപ്പെടുത്തി. തർക്കത്തിനിടയിൽ ഒരുസംഘം വിശ്വാസികൾ പള്ളിക്കുള്ളിൽ കയറിയതും പ്രശ്നം രൂക്ഷമാക്കി.
ഇവരെ പിന്നീട് പോലീസ് മറ്റൊരു വഴിയിലൂടെ പുറത്തെത്തിച്ചു. സ്ഥലത്ത് വൻ പോലീസ് സംഘം ക്യാമ്പ് ചെയ്യുകയാണ്. തർക്കത്തെ തുടർന്ന് പള്ളി താത്ക്കാലികമായി പൂട്ടി. കഴിഞ്ഞ കുറെ വർഷങ്ങളായി യാക്കോബായ വിഭാഗമാണ് പള്ളിയുടെ ഉടമസ്ഥാവകാശം കൈവശം വച്ചിരിക്കുന്നത്.