video
play-sharp-fill

തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ മാർച്ച് 19 ന്  പത്രിക സമര്‍പ്പിക്കും

തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ മാർച്ച് 19 ന് പത്രിക സമര്‍പ്പിക്കും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാർച്ച് 19 ന് ഉച്ചയ്ക്ക് 12ന് കോട്ടയം താലൂക്ക് ഓഫീസല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍ക്കും. തിരുനക്കര ഗാന്ധി സ്‌ക്വയറിന്‍നിന്ന് കാല്‍നടയായി പ്രവര്‍ത്തകരുടെ അകമ്പടിയിലാണ് താലൂക്ക് ഓഫീസിലേക്ക് പോകുക.

രാവിലെ 10ന് യു.ഡി.എഫിന്റെ എല്ലാ പ്രവര്‍ത്തകരും തിരുനക്കരയില്‍ എത്തിച്ചേരണമെന്ന് യു.ഡി.എഫ്. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ കുര്യന്‍ ജോയിയും യു.ഡി.എഫ്. നിയോജകമണ്ഡലം കണ്‍വീനര്‍ സിബി ജോണും അറിയിച്ചു. ബുധനാഴ്ച നാട്ടകം ട്രാവന്‍കൂര്‍ സിമന്റസിലെ തൊഴിലാളികളോടൊപ്പം പ്രഭാത ഭക്ഷണം കഴിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കോട്ടയം നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇന്നലത്തെ പ്രചാരണ പരിപാടി ആരംഭിച്ചത് ചരിത്രം ഉറങ്ങുന്ന നാട്ടകം ട്രാവന്‍കൂര്‍ സിമന്റസില്‍നിന്നായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രാവന്‍കൂര്‍ സിമന്റസില്‍ എത്തിയ അദ്ദേഹത്തെ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എസ്. രാജീവ്, മണ്ഡലം പ്രസിഡന്റ് ജോണ്‍ ചാണ്ടി, വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളായ ടി.എസ്. സുനില്‍കുമാര്‍, കെ.എം. സലീം, പി.വി. ജോര്‍ജ്, കെ.ജെ. ചാണ്ടി എന്നിവരും തൊഴിലാളികളും ചേര്‍ന്ന് സ്വീകരിച്ചു.

ചിരപുരാതന കാലത്തെ ഈ സ്ഥാപനം നിലനിര്‍ത്തണമെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. ജോലി ചെയ്താല്‍ ശമ്പളം കിട്ടണം, അത് അവകാശമാണ്. എന്നാല്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നല്‍കി ജീവനക്കാരെ പറ്റിച്ചു. യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ട്രാവന്‍കൂര്‍ സിമെന്റ്‌സിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുപോകും. അതിന് വേണ്ട എല്ലാ ശാസ്ത്രീയ സാങ്കേതിക പിന്‍തുണയും നല്‍കും. കമ്പനിയുടെ സുഖമമായ നടത്തിപ്പിന് വേണ്ട പ്രായോഗികമായ എന്ത് നടപടിക്കും എല്ലാ പിന്‍തുണയുമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

തൊഴിലാളികള്‍ അവരുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും അദ്ദേഹവുമായി ചര്‍ച്ച ചെയ്തു. കരുതലിനും വികസനത്തിനും മുന്‍തൂക്കം നല്‍കുന്ന തിരുവഞ്ചൂരിന്റെ വിജയത്തിനായി എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് തൊഴിലാളികള്‍ പറഞ്ഞു. തുടങ്ങിവച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിനും കൂടുതല്‍ വികസനം നാട്ടിലുണ്ടാകുന്നതിനും അദ്ദേഹത്തെ വിജയിപ്പിക്കുമെന്ന് അവര്‍ പറഞ്ഞു. തുടര്‍ന്ന് തൊഴിലാളികളുമൊത്ത് ട്രാവന്‍കൂര്‍ സിമന്റസിലെ ക്യാന്റീനില്‍ പ്രഭാത ഭക്ഷണം കഴിച്ചു.

ചിങ്ങവനം മാവിളങ്ങ് മഹാലക്ഷ്മി ക്ഷേത്രത്തില്‍ തിരുവഞ്ചൂര്‍ സന്ദര്‍ശനം നടത്തി. മീനഭരണി മഹോത്സവത്തോട് അനുബന്ധിച്ച് അവിടെ ഇന്നലെ പൊങ്കാല ദിവസമായിരുന്നു. ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ അദ്ദേഹം പൊങ്കാല ഇടാനെത്തിയ വീട്ടമ്മമാരും കുട്ടികളുമായി സംസാരിച്ചു. മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍നിന്ന് എത്തിയ അവര്‍, തങ്ങളുടെ പ്രദേശത്ത് തിരുവഞ്ചൂര്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വാചാലരായി. ഇടത് സര്‍ക്കാര്‍ മാറി യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ തങ്ങളുടെ പ്രദേശത്ത് മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ ആരംഭിക്കുമെന്നും പുതിയ പദ്ധതികള്‍ കൊണ്ടുവരണമെന്നും ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

ഉച്ചയ്ക്ക കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസില്‍ യു.ഡി.എഫിന്റെ നേതൃയോഗം ചേര്‍ന്നു തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മുന്‍ ഡി.സി.സി. പ്രസിഡന്റ് കുര്യന്‍ ജോയി അധ്യക്ഷത വഹിച്ചു. യു.ഡി.എഫ്. സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഘടകകക്ഷി നേതാക്കളായ ഫറൂക്ക്, കുര്യന്‍ പി. കുര്യന്‍, കൊച്ചുമോന്‍ പറങ്ങോട്ട്, യു.കെി. ഭാസി, ടി.സി. അരുണ്‍, കെ.പി.സി.സി., ഡി.സി.സി. ഭാരവാഹികള്‍, കോണ്‍ഗ്രസ് ബ്ലോക്ക് മണ്ഡലം നേതാക്കളും പ്രതിനിധികളും പങ്കെടുത്തു.