video
play-sharp-fill

നഗരത്തിന്റെ കുരുക്കഴിഞ്ഞു; മനോരമ – ഈരയില്‍ക്കടവ് ജംഗ്ഷനില്‍ ട്രാഫിക് പൊലീസ് ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം വന്‍വിജയം; പുതിയ നിയന്ത്രണങ്ങള്‍ ഇങ്ങനെ

നഗരത്തിന്റെ കുരുക്കഴിഞ്ഞു; മനോരമ – ഈരയില്‍ക്കടവ് ജംഗ്ഷനില്‍ ട്രാഫിക് പൊലീസ് ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം വന്‍വിജയം; പുതിയ നിയന്ത്രണങ്ങള്‍ ഇങ്ങനെ

Spread the love

സ്വന്തം ലേഖകന്‍

കോട്ടയം: ഗതാഗതക്കുരുക്കില്‍പ്പെട്ട് വട്ടം ചുറ്റിയിരുന്ന നഗരത്തിന് ആശ്വാസം. മനോരമ – ഈരയില്‍ക്കടവ് ജംഗ്ഷനില്‍ ട്രാഫിക് പൊലീസ് ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം വന്‍വിജയമായതോടെ വര്‍ഷങ്ങളായുള്ള ഗതാഗതക്കുരുക്കിനാണ് പരിഹാരമായത്. പരീക്ഷണാടിസ്ഥാത്തില്‍ ട്രാഫിക് പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളോട് ജനങ്ങളും സഹകരിച്ചു. നഗരത്തില്‍ ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണങ്ങള്‍ ഇങ്ങനെ;

 

രാവിലെ 9മണി മുതല്‍ ഉച്ചക്ക് 2മണി വരെ കോട്ടയം ജില്ലാ ആശുപത്രി ഭാഗത്ത് നിന്നും കളക്ട്രേറ്റ് ഭാഗത്തേക്ക് വരേണ്ട വാഹനങ്ങളും ഈരയില്‍ കടവ് ഭാഗത്ത് നിന്നും കളക്ട്രേറ്റ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങളും ഗുഡ്‌ഷെപ്പേര്‍ഡ് റോഡ് വഴി പോകേണ്ടതാണ്. ഈ സമയം ജില്ലാ ആശുപത്രി ഭാഗത്ത് നിന്നും മനോരമ ജംഗ്ഷന്‍ ഭാഗത്ത് എത്തുന്ന വാഹനങ്ങള്‍ക്ക് ഇരയില്‍ക്കടവ് ഭാഗത്തേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അത്തരം വാഹനങ്ങള്‍ ഗുഡ്‌ഷെപേര്‍ഡ് റോഡിലൂടെ മുന്നോട്ട് പോയി പെട്രോള്‍ പമ്പിന് അരികിലൂടെ കെ കെ റോഡില്‍ പ്രവേശിച്ച് സിഗ്‌നലില്‍ എത്തി തിരിഞ്ഞ് ഈരയില്‍ക്കടവ് ഭാഗത്തേക്ക് പോകാവുന്നതാണ്. കെ കെ റോഡിലൂടെ മനോരമ ജംഗ്ഷനില്‍ എത്തി ഈരയില്‍ക്കടവ് ഭാഗത്തേക്ക് പോകാന്‍ ഉദ്ദേശിക്കുന്ന വാഹനങ്ങള്‍ കെ കെ റോഡിന്റെ ഇടതുവശം ചേര്‍ന്ന് മനോരമ ജംഗ്ഷനില്‍ എത്തേണ്ടതാണ്. ഈ സമയം ശാസ്ത്രി റോഡ് ഭാഗത്ത് നിന്നും ചെല്ലിയൊഴുക്കം ഭാഗത്ത്കൂടി ഗുഡ്‌ഷെപ്പേര്‍ഡ് റോഡിലൂടെ മനോരമ ലൈറ്റ് ജംഗ്ഷനില്‍ എത്തുന്ന വാഹനങ്ങള്‍ക്ക് വലത് ഭാഗത്തേക്ക് പ്രവേശനം അനുവദിക്കുന്നതല്ല.

ഗുഡ്‌ഷെപേര്‍ഡ് റോഡിലൂടെ മനോരമ ജംഗ്ഷനില്‍ എത്തുന്ന വാഹനങ്ങള്‍ക്കും ഈരയില്‍ക്കടവ് ഭാഗത്തേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. നഗരത്തില്‍ എത്തുന്നവര്‍ ഗതാഗത നിയന്ത്രണം കര്‍ശനമായി പാലിക്കണമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.

 

Tags :