play-sharp-fill
ബിഷപ്പ് ഫ്രാങ്കോയുടെ ശിങ്കിടികൾ കോടികളുമായി കൊച്ചിയിൽ; അറസ്റ്റ് ഉണ്ടാകുമെന്ന് ഉറപ്പായതോടെ കത്തോലിക്കനല്ലാത്ത പ്രമുഖ വക്കീലുമായി രഹസ്യ കേന്ദ്രത്തിൽ ചർച്ച

ബിഷപ്പ് ഫ്രാങ്കോയുടെ ശിങ്കിടികൾ കോടികളുമായി കൊച്ചിയിൽ; അറസ്റ്റ് ഉണ്ടാകുമെന്ന് ഉറപ്പായതോടെ കത്തോലിക്കനല്ലാത്ത പ്രമുഖ വക്കീലുമായി രഹസ്യ കേന്ദ്രത്തിൽ ചർച്ച

ശ്രീകുമാർ

കൊച്ചി: അറസ്റ്റ് ഉറപ്പായതോടെ ബിഷപ്പ് ഫ്രാങ്കോയെ രക്ഷപ്പെടുത്താൻ ബിഷപ്പിന്റെ ശിങ്കിടികൾ കോടികളുമായി കൊച്ചിയിലെത്തിയതായി തേർഡ് ഐ ന്യൂസിന് വിവരം ലഭിച്ചു. ഫ്രാങ്കോ മുളയ്ക്കലിൻറെ വിശ്വസ്തനായ സഭയിലെ ഉന്നതനോടൊപ്പം അതീവ രഹസ്യമായി കേരളത്തിലെ നീക്കങ്ങൾ സംഘം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നാണ് പുറത്തു വരുന്ന വിവരം.അറസ്റ്റ് ഉണ്ടായാൽ തന്നെ തുടർ നടപടികൾക്ക് ഇവർ നേതൃത്വം നൽകും. കോട്ടയം ജില്ലയിലെ ഒരു ബിഷപ്പാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. കത്തോലിക്കാ സഭയ്ക്കു പുറത്തുള്ള പ്രമുഖനായ ക്രിമിനൽ അഭിഭാഷകനേയാണ് ഇവർ സമീപിച്ചിരിക്കുന്നത്. കൊട്ടിയൂർ പീഢന കേസിൽ ഹൈക്കോടതിയിൽ ജാമ്യ ഹർജികളും മറ്റും നീക്കിയ അതേ തന്ത്രമാണ് ഈ കേസിലും പയറ്റുന്നത്.കൊട്ടിയൂർ കേസ് മുതലാണ് കത്തോലിക്കാ അഭിഭാഷകർക്ക് സഭയുടെ കേസ് കൊടുക്കാതെ ആയത്. കന്യാസ്ത്രീയുടെപരാതി വിവാദമായതോടെ കേസ് ഒതുക്കി തീർക്കാൻ ബിഷപ്പ് ഫ്രാങ്കോ വാരിയെറിഞ്ഞത് കോടികളാണ്. സർക്കാരിനെയും പൊലീസിനെയും സമ്മർദത്തിലാക്കി കേസ് ഒതുക്കാനായിരുന്നു നീക്കം. എന്നാൽ ഹൈക്കോർട്ട് ജംഗ്ഷനിൽ കന്യാസ്ത്രീകൾ സമരം തുടങ്ങിയതോടെ സർക്കാരും പൊലീസും സമ്മർദത്തിലാകുകയായിരുന്നു. ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ തരമില്ലെന്ന നിലയിലേക്കാണ് പൊലീസ് ഇപ്പോൾ എത്തിയിരിക്കുന്നത്.

സമരം ചെയ്യുന്ന കന്യാസ്ത്രീകളെ മോശക്കാരാക്കി ചിത്രീകരിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. വമ്പൻ ഓഫറുകളും സമ്മർദ തന്ത്രങ്ങളും പയറ്റിയെങ്കിലും സമരം പൊളിക്കാൻ കഴിയാതെ വരികയും നാൾക്കുനാൾ സമരത്തിന് ബഹുജന പിന്തുണ ഏറിവരികയും ചെയ്തതോടെയാണ് സഭയും സർക്കാരും സമ്മർദ്ദത്തിലായത്. തുടർന്നാണ് ബിഷപ്പിന്റെ അറസ്റ്റ് ഒഴിവാക്കാനാവില്ലെന്ന നിലപാടിലേക്ക് എത്തിയത്. അതേസമയം ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതിനെതിരെ കത്തോലിക്ക സഭ തന്നെ സർക്കാരിനെ രഹസ്യമായി സമീപിച്ചിട്ടുണ്ട്. പീഡനക്കേസിൽ ബിഷപ്പ് അറസ്റ്റിലാകുന്നത് സഭയ്ക്ക് കടുത്ത വെല്ലുവിളിയാകും. മുഖ്യമന്ത്രിയുമായി നേരിട്ട് ബന്ധമുള്ള കോട്ടയം ജില്ലയിലെ ഒരു ബിഷപ്പ് ഇക്കാര്യത്തിൽ ഇടപെട്ടിട്ടുണ്ടെന്നാണ് തേർഡ് ഐ ന്യൂസിന് ലഭിക്കുന്ന വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തനിക്കെതിരെ പരാതി നൽകിയ കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ട സംഭവത്തിൽ, സമരം നേരിടുന്നതിനായി ബിഷപ്പ് ഫ്രാങ്കോ രംഗത്തിറക്കിയ മിഷണറീസ് ഓഫ് ജീസസിലെ മദർ സുപ്പീരിയർ റെജീന, പി.ആർ.ഒ സിസ്റ്റർ അമല എന്നിവർക്കെതിരെ വെള്ളിയാഴ്ച പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പീഢനത്തിനിരയായ കന്യാസ്ത്രീക്ക് പിന്തുണ അർപ്പിച്ച് ഹൈക്കോടതി ജംഗ്ഷനിൽ നടക്കുന്ന സമരം പൊളിക്കാൻ 18 അടവും പയറ്റുകയാണ് ഫ്രാങ്കോ. ഇപ്പോൾ വിശ്വാസികളിൽ നിന്നും സമരത്തേ മാറ്റി നിർത്താൻ സമരത്തിനു പിന്നിൽ യുക്തിവാദികളും സാത്താൻ ആരാധകരാണെന്നും വൻ പ്രചാരണം സഭാ നേതൃത്വത്തിൽ നിന്നും സഭയുടെ ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ നിന്നും നടക്കുകയാണ്.
കൂടാതെ കന്യാസ്ത്രീ ബിഷപ്പിനൊപ്പവും മറ്റ് ചില ചടങ്ങകൾക്കും ചിരിച്ച് നില്ക്കുന്ന ഫോട്ടോകൾ മിഷിനറീസ് ഓഫ് ചാരിറ്റി പുറത്തുവിട്ടു. കന്യാസ്ത്രീക്കൊപ്പം നിലകൊള്ളുന്ന വൈദീകരാണ് സഭയിൽ നടക്കുന്ന ഇത്തരം കൊള്ളരുതായ്മകൾ തേർഡ് ഐ ന്യൂസിനോട് പങ്കുവെച്ചത്.