video
play-sharp-fill

ഭര്‍ത്താവുമൊന്നിച്ച് നടന്നുപോകുന്നതിനിടയില്‍ ഗര്‍ഭിണി വഴിയില്‍ കുഴഞ്ഞുവീണു; 108 ആംബുലന്‍സ് കാത്തിരിക്കുന്നതിനിടെ പ്രസവം; സഹായവുമയി എത്തിയത് റോഡിലൂടെ പോവുകയായിരുന്ന നഴ്‌സുമാര്‍; മാലാഖമാരുടെ കാരുണ്യത്തിന് നന്ദി പറഞ്ഞ് നാട്

ഭര്‍ത്താവുമൊന്നിച്ച് നടന്നുപോകുന്നതിനിടയില്‍ ഗര്‍ഭിണി വഴിയില്‍ കുഴഞ്ഞുവീണു; 108 ആംബുലന്‍സ് കാത്തിരിക്കുന്നതിനിടെ പ്രസവം; സഹായവുമയി എത്തിയത് റോഡിലൂടെ പോവുകയായിരുന്ന നഴ്‌സുമാര്‍; മാലാഖമാരുടെ കാരുണ്യത്തിന് നന്ദി പറഞ്ഞ് നാട്

Spread the love

സ്വന്തം ലേഖകന്‍

വെഞ്ഞാറമൂട്: ഭര്‍ത്താവുമൊന്നിച്ച് ആശുപത്രിയിലേക്കുള്ള യാത്രക്കിടെ വഴിയില്‍ കുഴഞ്ഞുവീണ ഗര്‍ഭിണിക്ക് കൈത്താങ്ങായത് വഴിയിലൂടെ പോയ നഴ്‌സുമാര്‍. മനപുരം ആനാകുടി പണയില്‍ പുത്തന്‍വീട്ടില്‍ ചന്ദ്രന്റെ ഭാര്യ ലക്ഷ്മിയാണ്(26) ആരോഗ്യവകുപ്പിലെ നഴ്‌സുമാരുടെ പരിചരണത്തില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. തിങ്കളാഴ്ച രാവിലെ 10ന് ആയിരുന്നു സംഭവം.

പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ലക്ഷ്മിയെ ആശുപത്രിയിലെക്കാന്‍ ഓട്ടോ വിളിച്ചിരുന്നു. എന്നാല്‍ വീടിനടുത്തേക്ക് എത്താനുള്ള വഴി സൗകര്യമില്ലാത്തതിനെത്തുര്‍ന്ന് റോഡിലേക്ക് ഭര്‍ത്താവുമൊന്നിച്ച് നടന്നുപോകുകയായിരുന്നു. ഇതിനിടയില്‍ ലക്ഷ്മി കുഴഞ്ഞുവീണു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബന്ധുക്കളുടെ നിലവിളി കേട്ട് അടുത്ത റോഡിലൂടെ പോവുകയായിരുന്ന ആനാകുടി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ നഴ്‌സുമാരായ സോഫിയ, ദീപ എന്നിവര്‍ ഓടിയെത്തി ലക്ഷ്മിക്ക് പരിചരണം നല്‍കി. പരിശോധനയില്‍ പ്രസവം അടുത്തുവെന്ന് മനസ്സിലാക്കി.

108 ആംബുലന്‍സ് വിളിച്ചുവെങ്കിലും അതിന് മുന്‍പ് യുവതി കുഞ്ഞിന് ജന്മം നല്‍കി. ആംബുലന്‍സ് എത്തിയ ശേഷം അമ്മയെയും കുഞ്ഞിനെയും തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റി.

 

Tags :