play-sharp-fill
കോന്നിയിൽ പൊട്ടിത്തെറി; പത്തനംതിട്ട മുന്‍ ഡി സി സി പ്രസിഡന്‍റ് പി മോഹന്‍ രാജ് രാജി വെച്ചു

കോന്നിയിൽ പൊട്ടിത്തെറി; പത്തനംതിട്ട മുന്‍ ഡി സി സി പ്രസിഡന്‍റ് പി മോഹന്‍ രാജ് രാജി വെച്ചു

സ്വന്തം ലേഖകൻ 

കോന്നി: കോൺഗ്രസിൻ്റ സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതിന് തൊട്ടു പിന്നാലെ കോന്നിയിൽ പൊട്ടിത്തെറി . റോബിൻ പീറ്ററെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച് മുന്‍ ഡി സി സി പ്രസിഡന്‍റ് പി മോഹന്‍ രാജ് രാജി വെച്ചു.

കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ വഞ്ചിച്ചതായി പത്തനംതിട്ട മുന്‍ ഡി സി സി പ്രസിഡന്‍റ് പി മോഹന്‍ രാജ് . ആറന്‍മുളയില്‍ സ്ഥാനാര്‍ഥിയാക്കുമെന്നുള്ള വാഗ്ദാനം പാര്‍ട്ടി പാലിച്ചില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്നെ പറഞ്ഞു ചതിച്ച പാര്‍ട്ടിയോടൊപ്പം ഇനി നില്‍ക്കില്ല . കോണ്‍ഗ്രസില്‍ നിന്നും പടിയിറങ്ങുന്നു . കോന്നിയോ ആറന്‍മുളയോ കിട്ടുമെന്ന് കരുതി . രണ്ടു മണ്ഡലത്തില്‍ നിന്നും ഒഴിവാക്കി . കഴിഞ്ഞ കോന്നി ഉപ  തിരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശും റോബിന്‍ പീറ്ററും ചേര്‍ന്നാണ് തന്നെ തോല്‍പ്പിച്ചത് എന്നും പി മോഹന്‍ രാജ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.