
ബിജെപി സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത് വിട്ടു; മഞ്ചേശ്വരത്തും കോന്നിയിലും സുരേന്ദ്രന്‍; ആകെ 115 സ്ഥാനാര്‍ത്ഥികള്‍
സ്വന്തം ലേഖകന്‍
കോട്ടയം: കാത്തിരിപ്പുരള്‍രക്ക് വിരാമം. ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിക്കും. മഞ്ചേശ്വരം. കോന്നി എന്നീ മണ്ഡലങ്ങളിലാണ് കെ സുരേന്ദ്രന്‍ മത്സരിക്കുക. മെട്രോമാന്‍ ഇ. ശ്രീധരന്‍ പാലക്കാട് നിന്നും സുരേഷ് ഗോപി എം പി തൃശൂര്‍ നിന്നും ജനവിധി തേടും. ബിജെപി ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവ് അരുണ്‍ സിംങ് ആണ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടത്.
കെ. സുരേന്ദ്രന്‍ – കോന്നി / മഞ്ചേശ്വരം
കുമ്മനം രാജശേഖരന്‍ – നേമം
സുരേഷ് ഗോപി – തൃശൂര്‍
അല്‍ഫോണ്‍സ് കണ്ണന്താനം – കാഞ്ഞിരപ്പള്ളി
ശങ്കു ടി ദാസ്- തൃത്താല
പി. കെ കൃഷ്ണദാസ് – കാട്ടാക്കട
പി കെ പത്മനാഭന്‍ – ധര്‍മ്മടം
കൃഷ്ണ കുമാര്‍ – തിരുവനന്തപുരം
ജേക്കബ് തോമസ് – ഇരിങ്ങാലക്കുട
ഡോ. അബ്ദുള്‍ സലാം – തിരൂര്‍
മണിക്കുട്ടന്‍ – മാനന്തവാടി
വി. വി രാജേഷ് – വട്ടിയൂര്‍ക്കാവ്
Whatsapp Group 1 | Whatsapp Group 2 |Telegram Group
