കോട്ടയം ജില്ലയില്‍ 127 പേര്‍ക്ക് കോവിഡ്; രോഗം ബാധിച്ചവരില്‍ 46 സ്ത്രീകളും 15 കുട്ടികളും

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ജില്ലയില്‍ 127 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 124 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്ത് നിന്നെത്തിയ മൂന്ന് പേര്‍ രോഗബാധിതരായി. പുതിയതായി 3298 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 66 പുരുഷന്‍മാരും 46 സ്ത്രീകളും 15 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 22 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

202 പേര്‍ രോഗമുക്തരായി. 2210 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 81565 പേര്‍ കോവിഡ് ബാധിതരായി. 79160 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 11005 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം- 22

പുതുപ്പള്ളി- 8

പാമ്പാടി- 6

വൈക്കം- 5

പാലാ, എരുമേലി, ഏറ്റുമാനൂര്‍, ചെമ്പ്, മുളക്കുളം, മാടപ്പള്ളി, കുറിച്ചി-4

കൂരോപ്പട, കുറവിലങ്ങാട്, ഞീഴൂര്‍, വാഴപ്പള്ളി, പള്ളിക്കത്തോട്, ചങ്ങനാശേരി, തീക്കോയി, എലിക്കുളം, കാഞ്ഞിരപ്പള്ളി-3

ഉദയനാപുരം, മാഞ്ഞൂര്‍, ഈരാറ്റുപേട്ട, രാമപുരം, കരൂര്‍, മീനച്ചില്‍-2

നീണ്ടൂര്‍, മൂന്നിലവ്, കിടങ്ങൂര്‍, കല്ലറ, കറുകച്ചാല്‍, മണര്‍കാട്, വെള്ളൂര്‍, കങ്ങഴ, തൃക്കൊടിത്താനം, പനച്ചിക്കാട്, ഉഴവൂര്‍, പൂഞ്ഞാര്‍, വാകത്താനം, മരങ്ങാട്ടുപിള്ളി

വെളിയന്നൂര്‍, മറവന്തുരുത്ത്, വിജയപുരം, അകലക്കുന്നം, തലപ്പലം-1