ജെസ്‌നയുടെ തിരോധാനം പുതിയ വഴിത്തിരിവിലേക്ക്; രണ്ടുലക്ഷത്തോളം പേരുടെ മൊബൈല്‍ ഫോണുകള്‍ പ്രത്യേകം നിരീക്ഷിച്ചു; നടന്നത് തട്ടിക്കൊണ്ട് പോകലാകാം എന്ന നിഗമനത്തില്‍ സിബിഐ; ബസില്‍ കയറി മുണ്ടക്കയത്ത് ഇറങ്ങിയ ജെസ്ന ഇന്നും കാണാമറയത്ത്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: 2018 മാര്‍ച്ച് 22ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ ജെസ്‌ന മരിയ ജെയിംസിനെ തട്ടിക്കൊണ്ടുപോയതാകാം എന്ന സാധ്യത മുന്‍നിര്‍ത്തി പ്രത്യേക കോടതി മുമ്പാകെ പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ച് സിബിഐ. ജെസ്നയെ കണ്ടെത്തുന്നതിന് തൊട്ടടുത്തു വരെ കാര്യങ്ങള്‍ എത്തിയന്നെ് കെജി സൈമണ്‍ വെളിപ്പെടുത്തിയിരുന്നു. സൈമണ്‍ വിരമിച്ച ശേഷമാണ് അന്വേഷണം സിബിഐയില്‍ എത്തുന്നത്.
ബന്ധുവിന്റെ വീട്ടിലേക്കെന്നു പറഞ്ഞാണ് ജെസ്‌ന വീട്ടില്‍നിന്നും ഇറങ്ങിയത്. മൊബൈല്‍ ഫോണും സ്വര്‍ണാഭരണങ്ങളും എടുത്തിരുന്നില്ല. ബസില്‍ കയറി മുണ്ടക്കയത്ത് ഇറങ്ങിയ ജെസ്ന അപ്രത്യക്ഷയായി.
പിതൃസഹോദരിയുടെ വീട്ടിലേക്കുപോയ ജെസ്‌ന പിന്നീടു മടങ്ങിവന്നില്ല. ജെസ്ന വീട്ടില്‍ നിന്ന് ഇറങ്ങി മുക്കൂട്ടുതറയില്‍ എത്തിയെന്നും പിന്നീട് മുണ്ടക്കയത്ത് കണ്ടെന്നും പറയപ്പെടുന്നു. അവിടെ നിന്ന് കാറില്‍ ജെസ്ന പോയതായാണ് സൂചന. ഈ സാഹചര്യത്തിലാണ് തട്ടിക്കൊണ്ടു പോകലിന്റെ സാധ്യത അന്വേഷിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും മാറിമാറി നടത്തിയ അന്വേഷണം ഫലം കണ്ടില്ല. പെണ്‍കുട്ടി എരുമേലി ബസില്‍ കയറിപ്പോവുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ആകെ ലഭിച്ച തെളിവ്. വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നിരവധിപേരെ ചോദ്യംചെയ്തു. ജസ്‌ന പഠിച്ച കാഞ്ഞിരപ്പള്ളി എസ്.ഡി. കോളജിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ രണ്ടുലക്ഷത്തോളം പേരുടെ മൊബൈല്‍ ഫോണുകളാണ് നിരീക്ഷിച്ചത്.
കോവിഡ് ലോക്ഡൗണ്‍ കാലത്ത് ക്രൈം ബ്രാഞ്ച് ഡയറക്ടര്‍ ആയിരുന്ന ടോമിന്‍ തച്ചങ്കരിയാണ് മറവിയിലേക്ക് പോയിരുന്ന ജെസ്ന കേസ് പൊടിതട്ടിയെടുത്തത്. തമിഴ്നാട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം വരെ പരിശോധനയ്ക്ക് വിധേയമാക്കി. ബംഗളൂരുവിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ജെസ്നയുമായി സാദൃശ്യമുള്ള പെണ്‍കുട്ടിയെ കണ്ടെത്തിയ സ്ഥലത്തും അന്വേഷണം നടത്തി. ജെസ്‌നയുടെ മൊബൈല്‍ ഫോണ്‍ കാള്‍ ലിസ്റ്റ് പരിശോധിച്ചിട്ട് യാതൊരു അസ്വാഭാവികതയും പൊലീസിന് കണ്ടെത്താനായില്ല.
ജെസ്‌നയെ തേടി കൂടുതല്‍ ഫോണ്‍ കോളുകള്‍ വന്നത് കര്‍ണാടകത്തില്‍ നിന്നാണെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് കുടക്, മടിക്കേരി, സിന്ധുപുര, വിരാജ്‌പേട്ട എന്നീ പ്രദേശങ്ങളില്‍ പത്തനംതിട്ട പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. സംഭവദിവസം 16 തവണ ജെസ്നയെ ഫോണില്‍ വിളിച്ച ആണ്‍ സുഹൃത്തിനെ പലതവണ ചോദ്യം ചെയ്തെങ്കിലും തെളിവുകള്‍ ലഭിച്ചില്ലെന്നു പൊലീസ് പറയുന്നു.