എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷാ നടത്തിപ്പ് അനിശ്ചിത്വത്തിൽ; ഫോക്കസ് പോയിന്റ് മാത്രം പഠിച്ചാൽ മതിയോ?; ആശങ്ക ഒഴിയാതെ വിദ്യാർഥികളും രക്ഷിതാക്കളും

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷാ നടത്തിപ്പ് അനിശ്ചിത്വത്തിൽ; ഫോക്കസ് പോയിന്റ് മാത്രം പഠിച്ചാൽ മതിയോ?; ആശങ്ക ഒഴിയാതെ വിദ്യാർഥികളും രക്ഷിതാക്കളും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: l എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷാ നടത്തിപ്പ് അനിശ്ചിതത്വത്തിൽ. പരീക്ഷകള്‍ തെരഞ്ഞെടുപ്പിന് ശേഷം ക്രമീകരിക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപേക്ഷയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം എത്താത്തതാണ് ആശങ്കയ്ക്ക് വഴിവച്ചത്. വിശദമായ ടൈം ടേബിൾ ഇന്നലെയെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല.

പാഠഭാഗന്നാൾ സംബന്ധിച്ചും കുട്ടികൾക്കിടയിൽ ആവലാതിയുണ്ട്. കോവിഡ് കാലത്ത് ക്ലാസുകൾ ഓൺലൈൻ ആക്കിയതിനാൽ ശരിയായി തയ്യാറെടുക്കാൻ പോലും പലർക്കുമായില്ല. നിലവിൽ ഫോക്കസ് പോയിന്റിൽ നിന്ന് മാത്രമേ ചോദ്യങ്ങൾ ഉണ്ടാവൂ എന്നാണ് പ്രതീക്ഷിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പതിനേഴിന് തുടങ്ങുന്ന തരത്തില്‍ മുന്നേ തുടങ്ങിയ ഒരുക്കങ്ങളുമായി വിദ്യാഭ്യാസ വകുപ്പ് നീങ്ങുന്നുണ്ട്. ഇതനുസരിച്ചാണെങ്കില്‍ പരീക്ഷ തുടങ്ങാന്‍ 6 ദിവസം മാത്രമാണ് ബാക്കിയുള്ളത്.

 

 

Tags :