സ്ഥാനാര്‍ത്ഥിയാകാമോ എന്ന് ഒരു രാഷ്ട്രീയപാര്‍ട്ടിയും ചോദിച്ചിട്ടില്ല; ശ്രീനിവാസന് എന്തും പറയാമല്ലോ; നിലപാട് വ്യക്തമാക്കി മമ്മൂട്ടി
സ്വന്തം ലേഖകന്‍
കൊച്ചി: ‘ദ് പ്രീസ്റ്റ്’ സിനിമാ റിലീസിനു മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോള്‍ രാഷ്ട്രീയ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി മമ്മൂട്ടി. എന്തുകൊണ്ട് സജീവമായി ഈ രംഗത്തേയ്ക്കു വരാത്തത് എന്ന ചോദ്യത്തിനായിരുന്നു സജീവരാഷ്ട്രീയത്തിലേയ്ക്ക് ഇല്ലെന്ന നിലപാടു വ്യക്തമാക്കിയത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയും തന്നോടു സാഥാനാര്‍ഥിയാകാമോ എന്നു ചോദിച്ചിട്ടില്ല. ഞാന്‍ ആരോടും ചോദിച്ചിട്ടുമില്ല, തല്‍ക്കാലം സ്ഥാനാര്‍ഥിയാകാന്‍ താല്‍പര്യവുമില്ല. ഭാവിയില്‍ ഉണ്ടാകുമോ എന്ന ചോദ്യം ഉയരാം, അത് വരട്ടെ എന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടില്‍ കാണുന്നതു പോലെ ഇവിടെ സിനിമാക്കാര്‍ വ്യാപകമായി രാഷ്ട്രീയത്തിലേക്കു വരുന്നത് ഇവിടെ കാണാന്‍ സാധ്യതയില്ല.
ട്വന്റി ട്വന്റിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനിടെ ശ്രീനിവാസന്‍ നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഞാനത് കണ്ടില്ലെന്നും അദ്ദേഹത്തിന് എന്തും പറയാമല്ലോ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. താന്‍ മല്‍സരിക്കുമെന്നു പറഞ്ഞ് ഓരോ തിരഞ്ഞെടുപ്പിലും കാണാറുണ്ട്. അതിനോടു പ്രതികരികരിക്കാറില്ല. എന്റെ ഏറ്റവും വലിയ രാഷ്ട്രീയമാണ് ഞാന്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതും അദ്ദേഹം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നടന്‍ ഗണേഷ്‌കുമാറും മുകേഷും ഇന്നസെന്റും രാഷ്ട്രീയവും സിനിമയും ഒരുമിച്ചു കൊണ്ടുപോകുന്നതായി നിര്‍മാതാവ് ആന്റോ ജോസഫ് പറഞ്ഞു. നാളെ പിഷാരടിക്കും ധര്‍മജനുമൊക്കെ അതു സാധിക്കും. എല്ലാവര്‍ക്കും രാഷ്ട്രീയമുണ്ട്, കലയില്‍ ഞങ്ങള്‍ക്ക് രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു.