play-sharp-fill
ഭർത്താക്കന്മാർ ശ്രദ്ധിക്കുക…! ഭർതൃവീട്ടിൽ ഭാര്യയ്ക്ക് ഉണ്ടാകുന്ന ഏതൊരു  അപകടത്തിനും പരിക്കിനും ഉത്തരവാദി ഭർത്താവായിരിക്കുമെന്ന് സുപ്രീംകോടതി

ഭർത്താക്കന്മാർ ശ്രദ്ധിക്കുക…! ഭർതൃവീട്ടിൽ ഭാര്യയ്ക്ക് ഉണ്ടാകുന്ന ഏതൊരു അപകടത്തിനും പരിക്കിനും ഉത്തരവാദി ഭർത്താവായിരിക്കുമെന്ന് സുപ്രീംകോടതി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഭർതൃവീട്ടിൽ ഭാര്യയ്ക്ക് ഉണ്ടാകുന്ന ഏതൊരു  അപകടത്തിനും പരിക്കിനും ഉത്തരവാദി ഭർത്താവ് മാത്രമായിരിക്കുമെന്ന് സുപ്രീംകോടതി. ഭാര്യയെ മർദ്ദിച്ച ഒരാളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഭർതൃവീട്ടിൽ ഭാര്യയ്ക്ക് ഏതൊരു പരിക്കിനും ഭർത്താവിനാണ് കൂടുതൽ ഉത്തരവാദിത്വമെന്നും മറ്റൊരു ബന്ധു മൂലമാണ് പരിക്ക് പറ്റിയതെങ്കിലും ഉത്തരവാദിത്വമെന്നും കോടതി വ്യക്തമാക്കി. ഇതോടെ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളുകയും ചെയ്തു.

കേസിൽ ആരോപണവിധേയനായ യുവാവിന്റെ മൂന്നാം വിവാഹവും യുവതിയുടെ രണ്ടാം വിവാഹവുമാണിത്. ഇരുവരും വിവാഹത്തിന് ഒരു വർഷത്തിനുശേഷം 2018 ൽ ഒരു കുട്ടിക്ക് ജന്മം നൽകി.കഴിഞ്ഞ വർഷം ജൂണിൽ യുവതി ഭർത്താവിനും അമ്മായിയമ്മയ്ക്കും എതിരെ ലുധിയാന പോലീസിൽ പരാതി നൽകി.സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും അമ്മായിയമ്മയും ചേർന്ന് ക്രൂരമായി മർദ്ദിച്ചുവെന്നുമായിരുന്നു യുവതിയുടെ പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭർത്താവ് തന്നെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചെന്നും യുവതി പരാതിയിൽ പറയുന്നു. ഗർഭഛിദ്രം നടത്തിയെന്നും പരാതിയിൽ വ്യക്തമാക്കുന്നു. ‘നിങ്ങൾ എങ്ങനെയുള്ള ആളാണ്? കഴുത്തു ഞെരിച്ച് കൊല്ലാൻ പോവുകയായിരുന്നുവെന്ന് അവർ ആരോപിക്കുന്നു. നിങ്ങൾ ഗർഭം അലസിപ്പിക്കാൻ നിർബന്ധിച്ചുവെന്ന് അവർ ആരോപിക്കുന്നു. നിങ്ങളുടെ ഭാര്യയെ തല്ലാൻ ഒരു ക്രിക്കറ്റ് ബാറ്റ് ഉപയോഗിക്കാൻ നിങ്ങൾ എങ്ങനെയുള്ള ആളാണെന്നും കോടതി ചോദിച്ചു.

ഭർതൃപിതാവ് തന്നെ ബാറ്റ് ഉപയോഗിച്ച് അടിച്ചുവെന്നാണ് യുവതി പരാതിപ്പെട്ടതെന്ന് പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞപ്പോൾ ഭർത്താവോ ഭർതൃപിതാവോ അടിച്ചു എന്നത് അല്ല പ്രശ്‌നമെന്നും ഭർതൃവീട്ടിൽ വച്ച് പരിക്കേറ്റു എന്നതിലാണ് കാര്യമെന്നും കോടതി ചൂണ്ടിക്കാണിക്കുകയായിരുന്നു.

അടിച്ചത് ആരെണെങ്കിലും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭർത്താവിനാണ് കൂടുതലുള്ളതെന്ന് കോടതി വ്യക്തമാക്കി. നേരത്തെ ഹരിയാന ഹൈക്കോടതിയും യുവാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.