പഴയവാഹനം പൊളിച്ച ശേഷം പുതിയ വാഹനം വാങ്ങുന്നവര്‍ക്ക് ഇന്‍സന്റീവ്; വെഹിക്കിള്‍ സ്ക്രാപിങ്ങ് പോളിസി 2022ല്‍ പ്രാബല്യത്തില്‍ വരും
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: പഴയ വാഹനം പൊളിച്ച ശേഷം പുതിയ വാഹനം വാങ്ങുന്നവര്‍ക്ക് വാഹന നിര്‍മാതാക്കള്‍ അഞ്ച് ശതമാനം ഇന്‍സെന്റീവ് നല്‍കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ ഉത്തരവ്. പഴയ വാഹനം പൊളിക്കുന്നവര്‍ക്ക് നിര്‍മാതാക്കളില്‍ നിന്ന് കൂടുതല്‍ ആനുകൂല്യങ്ങള്‍ ഉറപ്പാക്കുമെന്ന് പൊളിക്കല്‍ നയം തയാറാക്കുന്ന സമയത്ത് മന്ത്രി ഉറപ്പ് നല്‍കിയിരുന്നു.
വാഹന മേഖലയുമായി ബന്ധപ്പെട്ട് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള നിര്‍ദേശമാണ് വെഹിക്കിള്‍ സ്ക്രാപ്പിങ്ങ് പോളിസി. ഈ നയത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനായി വാഹനങ്ങള്‍ക്ക് അഞ്ച് ശതമാനം ഇന്‍സെന്റീവ് പ്രഖ്യാപിച്ചിരിക്കുകയാണ്. 2022 ഓടെ ഈ പൊളിക്കല്‍ നയം ഇന്ത്യയില്‍ പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന. പഴയ വാഹനങ്ങള്‍ പരിശോധിക്കുന്നതിനുള്ള ഓട്ടോമേറ്റഡ് ടെസ്റ്റിങ്ങ് സെന്ററുകള്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓട്ടോമേറ്റഡ് ടെസ്റ്റിങ്ങ് സംവിധാനത്തില്‍ വാഹനത്തിന്റെ ഫിറ്റ്നെസ് പരിശോധിച്ച ശേഷമായിരിക്കും പൊളിക്കുന്ന കാര്യം തീരുമാനിക്കുക. ഇതിന് പുറമേ ഗ്രീന്‍ ടാക്സ് പോലുള്ളവയും പ്രാബല്യത്തില്‍ വരുത്തേണ്ടതുണ്ടെന്നും ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.