video
play-sharp-fill

മകൾ മരിച്ച അതേ സ്‌കൂട്ടറിടിച്ച് പിതാവും മരിച്ചു: മരിച്ചത് റിയാലിറ്റി ഷോ താരം മഞ്ജുഷയുടെ പിതാവ്; മരണം സംഭവിച്ചത് മകൾ മരിച്ച അതേ വാഹനം ഇടിച്ച്

മകൾ മരിച്ച അതേ സ്‌കൂട്ടറിടിച്ച് പിതാവും മരിച്ചു: മരിച്ചത് റിയാലിറ്റി ഷോ താരം മഞ്ജുഷയുടെ പിതാവ്; മരണം സംഭവിച്ചത് മകൾ മരിച്ച അതേ വാഹനം ഇടിച്ച്

Spread the love

തേർഡ് ഐ ബ്യൂറോ

കൊച്ചി: ഒരു കുടുംബത്തെ വാഹനാപകടങ്ങൾ വിടാതെ പിൻതുടരുകയാണ്. മകൾ മരിച്ച അതേ സ്‌കൂട്ടർ തന്നെ ഇടിച്ച് പിതാവ് മരിച്ചതോടെയാണ് കുടുംബത്തെ പിൻതുടരുന്ന അപകടത്തിന്റെ ദുരന്ത ദൃശ്യം പുറത്തായത്.

നേരത്തെ വാഹനാപകടത്തിൽ മരിച്ച റിയാലിറ്റി ഷോ താരം മഞ്ജുഷ മോഹൻദാസിന്റെ പിതാവ് വളയൻചിറങ്ങര വിമല നാലുകെട്ട് വീട്ടിൽ മോഹൻദാസാണ് (65) മകൾ മരിച്ച അതേ സ്‌കൂട്ടർ ഇടിച്ചു മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഞ്ജുഷയുടെ മരണത്തിനിടയാക്കിയ അതേ സ്‌കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ ശനിയാഴ്ച പുല്ലുവഴിയിലായിരുന്നു അപകടം. മോഹൻദാസ് സഞ്ചരിച്ച സ്‌കൂട്ടറിൽ ബൊലേറോ പിക്അപ് ഇടിക്കുകയായിരുന്നു.

2018ലായിരുന്നു മഞ്ജുഷ സ്‌കൂട്ടർ അപകടത്തിൽ മരിച്ചത്. എം.സി റോഡിൽ താന്നിപ്പുഴയിൽ മഞ്ജുഷ സഞ്ചരിച്ച സ്‌കൂട്ടറിൽ മിനിലോറിയിടിച്ചായിരുന്നു അപകടം. കാലടി ശ്രീശങ്കര സംസ്‌കൃത സർവകലാശാലയിൽ നൃത്ത ഗവേഷണ വിദ്യാർഥിയും ഗായികയുമായുമായിരുന്നു മഞ്ജുഷ. മോഹൻദാസിന്റെ ഭാര്യ ആനന്ദവല്ലി. മകൻ: മിഥുൻ. മരുമകൻ: ദർശൻ.