video
play-sharp-fill
കോട്ടയം ഡിസിസി ഓഫീസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉപരോധിക്കുന്നു: ഏറ്റുമാനൂർ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് ആവശ്യം ശക്തം

കോട്ടയം ഡിസിസി ഓഫീസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉപരോധിക്കുന്നു: ഏറ്റുമാനൂർ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് ആവശ്യം ശക്തം

സ്വന്തം ലേഖകൻ

കോട്ടയം: ഏറ്റുമാനൂർ നിയമസഭാ സീറ്റ് പി.ജെ ജോസഫ് വിഭാഗത്തിന് നൽകാനുള്ള നീക്കത്തിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് ഏറ്റുമാനൂർ ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.സി.സി ഓഫിസിലേയ്ക്ക് പ്രതിഷേധ പ്രകടനം നടത്തി. പ്രകടനം നടത്തിയ പ്രവർത്തകർ ഡി സി സി ഓഫിസിൻ്റെ കവാടത്തിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി യു.ഡി.എഫിൽ തർക്കം തുടരുകയാണ്. കഴിഞ്ഞ രണ്ട് തവണയാണ് കേരള കോൺഗ്രസ് മാണി വിഭാഗം ഏറ്റുമാനൂർ സീറ്റിൽ മത്സരിച്ച് പരാജയപ്പെട്ടത്. ഈ സാഹചര്യത്തിൽ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്നാണ് പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകരുടെ ആവശ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനിൽ വിജയിച്ചത് കേരള കോൺഗ്രസ് ആണെന്നും , അത് കൊണ്ട് തങ്ങൾക്ക് തന്നെ സീറ്റ് വിട്ടു നൽകണമെന്നും ജോസഫ് വിഭാഗം ആവശ്യപ്പെടുന്നു. ഈ സാഹചര്യത്തിലാണ് ജോസഫ് വിഭാഗത്തിന് സീറ്റ് വിട്ട് നൽകാൻ യു.ഡി.എഫ് തീരുമാനമായിരിക്കുന്നത്.