അമീറയിലെ ആദ്യ ഗാനം ഇന്ന് റിലീസ് ചെയ്യുമ്പോൾ ഫാത്തിമയ്ക്കത് സ്വപ്ന സാക്ഷാത്കാരം
സ്വന്തം ലേഖകൻ
കൊച്ചി : അമീറാ സിനിമയുടെ ആദ്യ പാട്ട് ഇന്നു റിലീസ് ആകുമ്പോൾ അതിനു പിന്നിൽ ഒരു കഥയുണ്ട് അതിൽ ഒരു പാട്ടു കാരിയുടെ സ്വപ്ന സാക്ഷാത്കാരത്തിന്റെയും ഒരു സംവിധായകന്റെ നല്ല മനസ്സിനെ കുറിച്ചും ആണ് പറയാൻ ഉള്ളത്. റിയാസ് മുഹമ്മദ് തന്റെ ആദ്യ സിനിമയിൽ പാടാൻ കണ്ടു വെച്ചിരുന്ന നിമിഷ എന്ന സുഹൃത്തിനു കൊറോണ പിടിപെട്ടു ശ്വാസ തടസ്സം ഉണ്ടായത് കൊണ്ടു പാടാൻ കഴിഞ്ഞില്ല. അങ്ങനെ ഇരിക്കുമ്പോൾ ചങ്ങായിക്കൂട്ടം എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ പാട്ട് മത്സരം നടക്കുന്നതായി ശ്രദ്ധയിൽ പെട്ടത് അവിടെ സെർച്ച് ചെയ്തു.
പാട്ടിനു പറ്റുന്ന വോയിസ് ഉള്ള ഒരാളെ കിട്ടിയില്ല കുറച്ചു സമയം കഴിഞ്ഞു ഫാത്തിമ തസ്‌നീം എന്ന കുട്ടി വന്നിട്ട് ചേട്ടാ എന്റെ പാട്ട് കേട്ടിട്ട് ലൈക് ചെയ്യണം പറ്റും എങ്കിൽ ഷെയർ ചെയ്യണം എന്നു പറഞ്ഞു ഇതു കേട്ട റിയാസ് അപ്പോൾ തന്നെ പാട്ട് കേട്ട് റിയാസ് റിപ്ലൈ കൊടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മോൾ എന്റെ സിനിമയിൽ പാടുന്നോ എന്നു കേട്ട് വണ്ടർ അടിച്ച കുട്ടി കുറെ സമയം റിപ്ലൈ ഒന്നും ചെയ്തില്ല റിയാസ് ചോദിച്ചു മോളുടെ വാപ്പയുടെ നമ്പർ തരാൻ പറഞ്ഞു നമ്പർ കൊടുത്തു. വാപ്പയെ വിളിച്ചു വാപ്പാക്കും വിശ്വാസം വന്നില്ല ആദ്യമായി ആയിരിക്കും ഒരു സംവിധായകൻ അങ്ങോട്ട് വിളിച്ചു അവസരം കൊടുക്കുന്നത്.
അതും ഒരു പരിചയം ഇല്ലാത്ത ഒരാൾക്ക് ഇന്നു ആറു മണിക്ക് ആ പാട്ട് ഗുഡ്‌വിൽ യുട്യൂബ് ചാനലിലൂടെ റിലീസ് ആണ് ഫാത്തിമക്കും കുടുംബത്തിനും ആ ഷോക്കിൽ നിന്നു മുക്തരായിട്ടില്ല ഒരു ബമ്പർ അടിച്ച സന്തോഷം.