വെള്ളപ്പൊക്കത്തിൽ നശിച്ച നെൽപ്പാടങ്ങൾ ഇപ്പോൾ വരണ്ടുണങ്ങി നശിക്കുന്നു
സ്വന്തം ലേഖകൻ
പാലക്കാട്: പ്രളയത്തിൽ വെള്ളം കയറി നശിച്ച നെൽകൃഷി ഇപ്പോൾ വെള്ളമില്ലാതെ വരണ്ടുണങ്ങി നശിക്കുന്നു. മഴ കുറഞ്ഞതോടെ പാടങ്ങൾ കരിഞ്ഞു തുടങ്ങി. പ്രളയത്തിൽ വെള്ളം കയറി നശിച്ച നെൽപ്പാടങ്ങൾ എന്തുചെയ്യുമെന്നറിയാതെ ഇരിക്കുന്ന കർഷകരിപ്പോൾ വെള്ളത്തിനായി നെട്ടോട്ടം ഓടുകയാണ്. പാടങ്ങളിലുണ്ടായ വെള്ളം പൂർണമായും വറ്റിയതോടെ നെൽകൃഷി ഉണങ്ങി. മലമ്പുഴ ഡാമിലെ വെള്ളം ആശ്രയിച്ച് കൃഷി ചെയ്യുന്നവരാണ് ഏറെ പ്രയാസത്തിൽ. മലമ്പുഴ ഡാമിന്റെ ഇടത് വലത് കനാലിലൂടെ കാർഷിക ആവശ്യങ്ങൾക്ക് ഇന്ന് മുതൽ വെളളം തുറന്ന് വിട്ടു.
Third Eye News Live
0