കോട്ടയം ജില്ലയില്‍ 103 പേര്‍ക്ക് കൊവിഡ്: എല്ലാവർക്കും സമ്പർക്കത്തിലൂടെ രോഗം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ജില്ലയില്‍ 103 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. പുതിയതായി 2967പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 52 പുരുഷന്‍മാരും 42 സ്ത്രീകളും ഒന്‍പതു കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 22 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

256 പേര്‍ രോഗമുക്തരായി. 3234 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 79489 പേര്‍ കോവിഡ് ബാധിതരായി. 76075 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 14701 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

 

കോട്ടയം- 17

ആര്‍പ്പൂക്കര- 7

മണര്‍കാട്- 6

കുറവിലങ്ങാട്, ചിറക്കടവ്- 5

അയ്മനം, ഏറ്റുമാനൂര്‍, പായിപ്പാട് -4

തിടനാട്, പനച്ചിക്കാട്, തൃക്കൊടിത്താനം, പാലാ, പാമ്പാടി-3

കാഞ്ഞിരപ്പള്ളി, വാകത്താനം, വൈക്കം, ചങ്ങനാശേരി, വെള്ളൂര്‍, കങ്ങഴ, വിജയപുരം, മുത്തോലി-2

മറവന്തുരുത്ത്, തിരുവാര്‍പ്പ്, കടുത്തുരുത്തി, കാണക്കാരി, ഉദയനാപുരം, ഭരണങ്ങാനം, വാഴൂര്‍, പള്ളിക്കത്തോട്, അയര്‍ക്കുന്നം, എലിക്കുളം, കടപ്ലാമറ്റം, ഈരാറ്റുപേട്ട, മരങ്ങാട്ടുപിള്ളി, പാറത്തോട്, വാഴപ്പള്ളി, പുതുപ്പള്ളി, മൂന്നിലവ്, രാമപുരം, നീണ്ടൂര്‍, ടി.വി പുരം-1