കിണർ കുഴിച്ചപ്പോൾ വെള്ളം കിട്ടിയില്ല, കിട്ടിയത് അപൂർവ്വ ഇനം പാമ്പുകളെ ; മണ്ണിനടിയില്‍ കാണപ്പെടുന്ന  മത്സ്യ ഇനത്തില്‍പെട്ട പാമ്പുകളെന്ന് വനപാലകർ

കിണർ കുഴിച്ചപ്പോൾ വെള്ളം കിട്ടിയില്ല, കിട്ടിയത് അപൂർവ്വ ഇനം പാമ്പുകളെ ; മണ്ണിനടിയില്‍ കാണപ്പെടുന്ന  മത്സ്യ ഇനത്തില്‍പെട്ട പാമ്പുകളെന്ന് വനപാലകർ

സ്വന്തം ലേഖകൻ

വടക്കാഞ്ചേരി: കിണർ കുഴിച്ചപ്പോൾ വെള്ളം കിട്ടിയില്ല പകരം കിട്ടിയതാവട്ടെ അപൂർവ ഇനം പാമ്പുകളെ. പുന്നംപറമ്പ്  മച്ചാട് ഗവ.സ്‌കൂളിന് സമീപം താമസിക്കുന്ന തേര്‍മഠം വര്‍ഗ്ഗീസിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ കിണര്‍ കുഴിക്കുന്നതിനിടെയാണ്  അപൂവ ഇനം പാമ്പുകളെ കണ്ടെത്തയത്.

കിണര്‍ കുഴിക്കുന്നത് പാതിയായപ്പോള്‍ നടുഭാഗത്ത് കാണപ്പെട്ട മാളത്തിൽ നിന്നുമാണ്   പാമ്പുകളെ കണ്ടെത്തിയത്. ആദ്യം ഒരു പാമ്പിനെയാണ് കണ്ടത്.ഇതിന് പിന്നാലെ  ഒരു കൂട്ടം പാമ്പുകള്‍  പുറത്തേക്കു ചാടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പതിനഞ്ചോളം വരുന്ന പാമ്പുകളെ തൊഴിലാളികള്‍ ബക്കറ്റിലാക്കി. സാധാരണ പാമ്പുകളെ പോലെ പോലെ തന്നെ തലയും വാലുമുള്ള ഇവ വെള്ളത്തില്‍ വസിയ്ക്കുന്നവയാണ്.

വാഴാനിയില്‍ നിന്നും വനപാലകരെത്തി പാമ്പുകളെ കൊണ്ടുപോവുകയായിരുന്നു. ഇവയെ പിന്നീട് വാഴാനി അണക്കെട്ടില്‍ നിക്ഷേപിച്ചു. പിടികൂടിയ പാമ്പുകൾ മണ്ണിനടിയില്‍ കാണപ്പെടുന്ന അപൂവ്വ ഇനം മത്സ്യ ഇനത്തില്‍പെട്ടവയാണെന്ന്  വനപാലകര്‍ പറഞ്ഞു.