പി.എസ്.എല്‍.വി സി -51 നുള്ളിൽ മോദി ചിത്രവും ഭഗവത്ഗീതയും: ബഹിരാകാശത്തേയ്ക്ക് ഉപഗ്രഹവുമായി റോക്കറ്റ് കുതിച്ചു; പരിഹാസവുമായി സോഷ്യൽ മീഡിയ
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ചരിത്രത്തിൽ ആദ്യമായി പ്രധാനമന്ത്രിയുടെ ചിത്രവും ഭഗവത് ഗീതയുമായി ഇന്ത്യയുടെ ഒരു റോക്കറ്റ് ബഹിരാകാശത്തേയ്ക്ക് കുതിച്ചു. ഉപഗ്രഹത്തിന് ഒപ്പമാണ് ഭഗവത് ഗീതയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും സ്ഥാപിച്ചിരിക്കുന്നത്. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയുടെ ഒരു പ്രധാനമന്ത്രിയുടെ ചിത്രം റോക്കറ്റിനുള്ളിൽ സ്ഥാപിച്ച് ബഹിരാകാശത്തേയ്ക്ക് അയക്കുന്നത്.
ഇന്ത്യയുടെ പി.എസ്.എല്‍.വി സി -51 റോക്കറ്റാണ് 19 ഉപഗ്രഹങ്ങളുമായി ശൂന്യാകാശത്തേക്ക് കുതിച്ചുയര്‍ന്നത്. ബഹിരാകാശ മേഖലയില്‍ വാണിജ്യ ഉപഗ്രഹവിക്ഷേപണത്തിനായി രൂപീകരിച്ച ന്യൂ സ്പെയ്സ് ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ആഭിമുഖ്യത്തിലുള്ള ആദ്യ വിക്ഷേപണമായിരുന്നു ഇത്. രാവിലെ 10.24നായിരുന്നു വിക്ഷേപണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്നാണ് പി.എസ്.എല്‍.വി സി -51 റോക്കറ്റ് കുതിച്ചുയരുന്നത്. ബ്രസീലിന്റെ ആമസോണിയ-1 ഉപഗ്രഹവും മറ്റ് പതിനാല് വിദേശരാജ്യങ്ങളില്‍ നിന്നുള്ള സ്വകാര്യ നാനോ ഉപഗ്രഹങ്ങളുമാണ് പി.എസ്.എല്‍.വിയില്‍ വിക്ഷേപിക്കുന്നത്.
ഇന്ത്യയില്‍ നിന്ന് സതീഷ് ധവാന് സാറ്റ് അക്കാഡമി കണ്‍സോര്‍ഷ്യത്തിന്റെ മൂന്ന് ഉപഗ്രഹങ്ങളുമുണ്ട്. ഐ.എസ്.ആര്.ഒയുടെ ഐ.എന്‍.എസ് 2ഡിടി, പിക്സല്‍ എന്ന സ്റ്റാര്‍ട്ടപ്പിന്റെ ആനന്ദ് സാറ്റ് എന്നിവ ഇന്ന് വിക്ഷേപിക്കാന്‍ ലിസ്റ്റ് ചെയ്തിരുന്നെങ്കിലും സാങ്കേതിക തകരാറുകള്‍ മൂലം വേണ്ടെന്ന് വച്ചു.
സതീഷ് ധവാന് സാറ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും ഭഗവത്ഗീതയും ബഹിരാകാശത്തേക്ക് അയയ്ക്കുന്നുവെന്ന പ്രത്യേകതയുണ്ട്. ഇതിനെതിരെ സോഷ്യൽ മീഡിയയിലും പരിഹാസം ശക്തമാണ്. അൽപ നാണ് മോദി എന്ന തരത്തിലാണ് പരിഹാസം. നേരത്തെ ആന്‍ഡ്രിക്സ് കോര്‍പറേഷനാണ് വാണിജ്യവിക്ഷേപണങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍ ബഹിരാകാശ ഗവേഷണമേഖലയില്‍ കൂടുതല്‍ വാണിജ്യസാദ്ധ്യതകള്‍ കണ്ടെത്താനും സ്വകാര്യവത്കരണത്തെ പ്രോത്സാഹിപ്പിക്കാനും തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ മാറ്റങ്ങള്‍.