ബിജെപിക്കും ആർഎസ്എസിനും ആത്മാവ് വിറ്റ കോർപ്പറേറ്റുകളാണ് ഞങ്ങളുടെ ശത്രുക്കൾ ; മുകേഷ് അംബാനിയുടെ വീടിന് മുന്നിൽ ബോംബ് നിറച്ച കാർ എത്തിച്ചതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജെയ്ഷ് ഉൾ ഹിന്ദ് : സംഘടനയ്ക്ക് പണം നൽകിയില്ലെങ്കിൽ മക്കളെ കൊല്ലുമെന്നും ഭീഷണി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ന്യൂഡൽഹി :  മുകേഷ് അംബാനിയുടെ വീടിന് മുന്നിൽ ബോംബ് നിറച്ച കാർ കണ്ടെത്തിയ സംഭവത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് ജെയ്ഷ് ഉൾ ഹിന്ദ് സംഘടന. ബിജെപിക്കും ആർഎസ്എസിനും ആത്മാവ് വിറ്റ കോർപ്പറേറ്റുകളാണ് തങ്ങളുടെ ശത്രുക്കളെന്നും സംഘടന വ്യക്തമാക്കി.

ഇപ്പോൾ നടന്നത് ട്രെയിലർ മാത്രമാണ്. സംഘടനയ്ക്ക് പണം നൽകിയില്ലെങ്കിൽ മക്കളെ കൊല്ലുമെന്നും ജെയ്ഷ് ഉൾ ഹിന്ദ് ഭീക്ഷണി മുഴക്കിയിട്ടുണ്ട്. നേരത്തെ ഇസ്രായേൽ എംമ്പസിക്ക് മുന്നിൽ ബോബ് വച്ചിട്ടും അന്വേഷണ ഏജൻസിക്ക് പിടിക്കാനായില്ലെന്നും സംഘടന പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം അംബാനിയുടെ വീടിന് സമീപത്ത് സ്‌ഫോടക വസ്തുക്കൾ നിറച്ച കാറിന്റെ ഡ്രൈവർ സീറ്റിനരികിൽ മുംബയ് ഇന്ത്യൻസ് എന്നെഴുതിയ ബാഗിൽ നിന്നാണ് പൊലീസ് കത്തും  കണ്ടെടുത്തിരുന്നു.

കാറിൽ നിന്ന് കണ്ടെടുത്ത ജലാറ്റിൻ സ്റ്റിക്കുകൾ വാങ്ങിയത് നാഗ്പൂരിൽ നിന്നാണെന്നും പൊലീസ് കണ്ടെത്തി. എന്നാൽ ആരാണ് ഇത് വാങ്ങിയതെന്ന് വ്യക്തമായിട്ടില്ല. സ്‌ഫോടക വസ്തുക്കൾ കണ്ടെടുത്ത സ്‌കോർപിയോ മുംബയ് വിക്രോളിയിൽ നിന്ന് മോഷ്ടിച്ചതാണ്. വാഹനം മോഷണംപോയെന്ന് കാണിച്ച് ഉടമ പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്.

സ്‌ഫോടക വസ്തുക്കൾ നിറച്ച കാർ മുകേഷിന്റെ വീടിന് തൊട്ടടുത്ത് പാർക്ക് ചെയ്യാനായിരുന്നു അക്രമി ലക്ഷ്യമിട്ടിരുന്നതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ശക്തമായ സുരക്ഷ കാരണം കുറച്ചകലെ മാറ്റി കാർ പാർക്കുചെയ്തത്. രണ്ടുമണിക്കൂറോളം ഡ്രൈവർ പുറത്തിറങ്ങാതെ വാഹനത്തിൽ തന്നെ ഇരുന്നിരുന്നു.

മുകേഷ് അംബാനിയുടെ ആഡംബര വസതിയായ ആന്റിലയ്ക്ക് സമീപത്ത് സംശയകരമായ നിലയിൽ കാർ കണ്ടെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരാണ് പൊലീസിനെ വിവരമറിയിച്ചത്. ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ ജെലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തുകയായിരുന്നു. ഇരുപത്തൊന്ന് ജെലാറ്റിൻ സ്റ്റിക്കുകളാണ് കാറിലുണ്ടായിരുന്നത്.

പിന്നീട് നടത്തിയ വിശദമായ പരിശോധനയിൽ അഞ്ച് വ്യാജ നമ്പർപ്ലേറ്റുകളും കത്തും കണ്ടെത്തിയത്. നമ്പർപ്ലേറ്റുകളിൽ ഒരെണ്ണം മുകേഷ് അംബാനിയുടെ സുരക്ഷാ സംഘത്തിന്റെ വാഹനവ്യൂഹത്തിലുണ്ടായിരുന്ന സ്‌കോർപിയോയുടെ നമ്പറിന് സമാനമാണ്.