play-sharp-fill
വൻതുക മുടക്കാൻ കഴിവില്ലാത്ത ഇടത്തരം കുടുംബങ്ങളുടെ ചികിത്സയ്ക്ക് പ്രത്യേക ചികിത്സ പദ്ധതി പ്രഖ്യാപിക്കണമെന്ന് ജനകീയ അവകാശ സമിതി ജില്ലാ കമ്മറ്റി

വൻതുക മുടക്കാൻ കഴിവില്ലാത്ത ഇടത്തരം കുടുംബങ്ങളുടെ ചികിത്സയ്ക്ക് പ്രത്യേക ചികിത്സ പദ്ധതി പ്രഖ്യാപിക്കണമെന്ന് ജനകീയ അവകാശ സമിതി ജില്ലാ കമ്മറ്റി

സ്വന്തം ലേഖകൻ

കോട്ടയം: വൻതുക മുടക്കാൻ കഴിവില്ലാത്ത ഇടത്തരം കുടുംബങ്ങളുടെ ചികിത്സയ്ക്ക് പ്രത്യേക ചികിത്സ പദ്ധതി പ്രഖ്യാപിക്കണമെന്ന് ജനകീയ അവകാശ സമിതി ജില്ലാ കമ്മറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ എല്ലാ ജനവിഭാഗങ്ങൾക്ക് ഗുണപ്രദമാകത്തക്കരീതിയിൽ ആവിഷ്‌കരിക്കണം. ദാരിദ്രരേഖയ്ക്ക് താഴെ ഉള്ളവർക്ക് സർക്കാർ കുറഞ്ഞ ചിലവിൽ ആരോഗ്യ ഇൻഷുറൻസ് സംരക്ഷണം ലഭിക്കുന്നു. എന്നാൽ ഇടത്തരം കുടുംബങ്ങൾക്ക് ആരോഗ്യ സംരക്ഷണ പദ്ധതികൾ ഒന്നും തന്നെ ഇല്ല. വെള്ളപ്പൊക്കവും ഉണ്ടായതു മൂലം ഉണ്ടായ രോഗങ്ങൾക്ക് ദുരിതം അനുഭവിച്ച ഇടത്തരം കുടുംബങ്ങൾ സർക്കാർ ചികിത്സ സംവിധാനത്തെ മാത്രം ആശ്രയിക്കേണ്ടി വരുന്നു. പ്രത്യേക പരിരക്ഷകൾ ഒന്നും ഇല്ലാത്ത ഇടത്തരം കുടുംബങ്ങൾ കൂടിയ ചികിത്സ സൗകര്യം നേടാൻ കഴിയാതെ പോകുന്നു .നിലവിൽ സ്വകാര്യ ഇൻഷുറൻസ് കമ്പനികളുടെ പോളിസികൾ സാധാരണക്കാരന് പ്രാപ്യം അല്ല. കുറഞ്ഞ ചിലവിൽ ചികിത്സ ഇടത്തരം കുടുംബങ്ങൾക്ക് ലഭിക്കാൻ നടപടി സ്വീകരിക്കണം. ജില്ലാ പ്രസിഡണ്ട് എൻ .ജെ .പ്രസാദ് അധ്യക്ഷത വഹിച്ചു .സംസ്ഥാന പ്രസിഡണ്ട് പി. രാമഭദ്രൻ ഉത്ഘാടനം ചെയ്തു. കെ .ബി .ബാബുരാജ്, എൻ .വൈ .ജോസഫ് ,സുമ .കെ .കെ .എന്നിവർ പ്രസംഗിച്ചു.