പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധന വാഹന തൊഴിൽ മേഖല തകർക്കുന്നുവെന്നു മോട്ടോർ എൻജിൻ വർക്കേഴ്സ് കോൺഗ്രസ് (ഐ)
സ്വന്തം ലേഖകൻ
പാമ്പാടി: പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധന വാഹന തൊഴിൽ മേഖല തകർക്കുന്നുവെന്നു മോട്ടോർ എൻജിൻ വർക്കേഴ്സ് കോൺഗ്രസ് (ഐ) പുതുപ്പള്ളി നിയോജകമണ്ഡലം കമ്മറ്റി ആരോപിച്ചു .വാഹന .ഓട്ടം കൊണ്ട് ലഭിക്കുന്ന തുകയിൽ അധികമായി ഇന്ധനം വാങ്ങാൻ ഉപയോഗിക്കുന്നു തന്മമൂലം തൊഴിലാളികളുടെ വരുമാനം കുറഞ്ഞു.ബാങ്ക് വായ്പകൾ കുടിശ്ശികയാകുന്ന അവസ്ഥയിൽ ആണ് ഈ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾ .അനിയന്ത്രിതമായ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില തടയാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു .നിയോജകമണ്ഡലം പ്രസിഡണ്ട് എൻ .ജെ .പ്രസാദ് അധ്യക്ഷത വഹിച്ചു .ഐ .എൻ . ടി .യു .സി .ജില്ലാ പ്രസിഡണ്ട് ഫിലിപ്പ് ജോസഫ് ഉത്ഘാടനം ചെയ്തു .ഐ .എൻ .ടി യു സി .സംസ്ഥാന സെക്രട്ടറി സാബുപുതുപ്പറമ്പിൽ ,മോൻസി പുന്നമറ്റം ,സലിം ഒറ്റപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു
Third Eye News Live
0