തിരുനക്കര മൈതാനത്ത് റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ പെട്രോളൊഴിച്ച് മരിച്ച സംഭവം: മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ
സ്വന്തം ലേഖകൻ
കോട്ടയം : സർവീസിൽ നിന്നും സ്വയം വിരമിച്ചതിൻ്റെ ആനുകൂല്യങ്ങൾ ലഭിക്കാതെ വന്നതിനെ തുടർന്ന് തീകൊളുത്തി മരിച്ച റിട്ട. എ.എസ്.ഐ അനുഭവിച്ചിരുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി. കൊല്ലട് നെടുംപറമ്പിൽ ശശികുമാറാണ് (60) കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് തിരുനക്കര മൈതാനത്ത് പെട്രോൾ ഒഴിച്ച് ജീവനൊടുക്കിയത്.
പൊലീസ് വകുപ്പിൽ നിന്നും സേവന കാലത്തെ ആനുകൂല്യങ്ങൾ ലഭിക്കാത്ത നിരാശയിലായിരുന്നു ഇദേഹം ജീവനൊടുക്കിയത്. ബുധനാഴ്ച വൈകിട്ട് മൂന്നരയ്ക്ക് കോട്ടയം നഗരമധ്യത്തിൽ തിരുനക്കരയിൽ പരസ്യമായി ജീവനൊടുക്കാൻ ശ്രമിച്ച റിട്ട. എ എസ് ഐ പുലർച്ചെ ഒന്നരയോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
85 ശതമാനത്തിനു മുകളിൽ പൊള്ളലേറ്റ നിലയിലാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇദ്ദേഹത്തെ എത്തിച്ചത്. പാലാ രാമപുരം സ്റ്റേഷനിലെ എ എസ് ഐ ആയിരുന്നു ഇദ്ദേഹം. അഞ്ച് വർഷം മുൻപ് സ്വയം വിരമിക്കാൻ അപേക്ഷ നൽകിയിരുന്നു എന്നാൽ അപേക്ഷ തീർപ്പായിരുന്നില്ല.
ഇതേസമയം അകാരണമായി ജോലിക്ക് ഹാജരാകാതിരുന്നതിനെ ശശികുമാറിനെ അഞ്ച് വർഷം മുൻപ് സർവീസിൽനിന്ന് നീക്കം ചെയ്തു എന്നാണ് ഔദ്യോഗിക വിശദീകരണം.