പി.എസ്.സി ഉദ്യോഗാർത്ഥികളെ കബളിപ്പിച്ച് സർക്കാർ : യൂത്ത് കോൺഗ്രസ് ഈസ്റ്റ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം : കേരളാ പി.എസ്.സിയെ നോക്കുകുത്തിയാക്കി റാങ്ക് ലിസ്റ്റിൽ കിടക്കുന്ന ഉദ്യോഗാർത്ഥി നിയമനങ്ങളെ കാറ്റിൽ പറത്തി പിണറായി സർക്കാർ യുവജനങ്ങളെ വഞ്ചിക്കുകയാണ് എന്ന് യൂത്ത് കോൺഗ്രസ് ഈസ്റ്റ് മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.

സംസ്ഥാന സർക്കാരിൻ്റെ പിൻവാതിൽ നിയമനങ്ങളെയും ജനദ്രോഹ നടപടികളെയും എതിർത്തു കൊണ്ട് തിരുവനന്തപുരത്ത് അനിശ്ചിതകാല നിരാഹാരം അനുഷ്ഠിക്കുന്ന യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂത്ത് കോൺഗ്രസ് ഈസ്റ്റ് മണ്ഡലം കമ്മിറ്റി കോട്ടയം ടൗണിൽ മണ്ഡലം പ്രസിഡൻ്റ് ഡാനി രാജു അധ്യക്ഷത വഹിച്ചു. യുത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് രാഹുൽ രാജീവ് , ഈസ്റ്റ് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് എസ്. ഗോപകുമാർ, ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി ടോണി തോമസ് ,വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലാ സെക്രട്ടറി റോയി പുന്നാപറമ്പിൽ,

ഇരുപതാം വാർഡ് കോൺഗ്രസ്സ് ജന:സെക്രട്ടറി ബാബു കെ തോമസ്, കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡൻ്റ് യശ്വന്ത് , ജിസ്സൺ,അരവിന്ദ്, അലൻ, ഇമ്മാനുവേൽ,ഉണ്ണി. യൂത്ത് കോൺഗ്രസ് നേതാക്കന്മാർ സനൽ, സോജൻ, ടോമി പുളിമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.