video
play-sharp-fill

ഒക്ടോബർ 22 ന് വൈക്കം വിജയലക്ഷ്മിയ്ക്ക് മിന്നു കെട്ട്; വേദി വൈക്കം മഹാദേവക്ഷേത്രം; വരൻ അനൂപ്

ഒക്ടോബർ 22 ന് വൈക്കം വിജയലക്ഷ്മിയ്ക്ക് മിന്നു കെട്ട്; വേദി വൈക്കം മഹാദേവക്ഷേത്രം; വരൻ അനൂപ്

Spread the love
സ്വന്തം ലേഖകൻ
കോട്ടയം: കാഴ്ച വൈകല്യത്തെ കഴിവുകൊണ്ട് മറികടന്ന അനുഗ്രഹീത കലാകാരിയ്ക്ക് മിന്നുകെട്ട് ഒക്ടോബർ 22 ന്.
തിങ്കളാഴ്ച വൈക്കത്തെ വീട്ടിൽ നടന്ന ലളിതമായ ചടങ്ങിൽ ഗായിക വൈക്കം വിജയലക്ഷ്മിയും, മിമിക്രികലാകാരൻ പാലാ സ്വദേശി അ്‌നൂപുമായുള്ള വിവാഹ നിശ്ചയം നടന്നു.
വിജയലക്ഷ്മിയും,  പാലാ  പുലിയന്നൂർ കൊച്ചൊഴുകയിൽ അനൂപുമായി വിവാഹ നിശ്ചയം നടന്നതായി കഴിഞ്ഞ ദിവസമാണ് വാർത്തകൾ നിറഞ്ഞത്. തിങ്കളാഴ്ച വൈക്കം ഉദയനാപുരത്തുള്ള  വിജയലക്ഷ്മിയുടെ വസതിയായ   ഉഷാ നിവാസിൽ നടന്നു. ഇരുവരുടെയും അടുത്ത ബന്ധുക്കൾ മാത്രം നിറഞ്ഞ ചടങ്ങിലായിരുന്നു വിവാഹ നിശ്ചയം നടന്നത്.
ഉഷാ നിവാസിൽ മുരളീധരന്റേയും വിമലയുടെയും ഏക മകളാണ് വിജയലക്ഷ്മി. പാലാ പുലിയന്നൂർ കൊച്ചൊഴുകയിൽ നാരായണൻ നായർ – ലൈലാകുമാരി ദമ്പതികളുടെ മകനാണ് അനൂപ്.       വിവാഹ ചടങ്ങുകളിൽ സിനിമാ-സംഗീത കലാരംഗത്തെ നിരവധി പ്രമുഖർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവാഹം കഴിഞ്ഞ് നാലാം ദിവസം സംഗീത പരിപാടിക്കായി വിജയലക്ഷ്മിയും ഒപ്പം അനൂപും ഗൾഫ് രാജ്യങ്ങളിലേക്ക് തിരിക്കുമെന്ന് ഇരുവരും തേർഡ് ഐ ന്യൂസ് ലൈവിനോടു പ്രതികരിച്ചു.