ചങ്ങനാശ്ശേരി തുരുത്തിയിൽ എം.സി റോഡിൽ വാഹനാപകടം ; അപകടം സംഭവിച്ചത് പിക്കപ്പ് വാനും,കാറും, സ്കൂട്ടറുകളും കൂട്ടിയിടിച്ച് : മൂന്ന് പേർക്ക് പരിക്ക്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം : ചങ്ങനാശേരി തുരുത്തിയിൽ എം. സി റോഡിൽ പിക്കപ്പ് വാനും കാറുകളും സ്കൂട്ടറുകളും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ സ്കൂട്ടർ യാത്രികരായ 3 പേർക്ക് പരിക്ക്.

ചങ്ങനാശേരിയിൽനിന്നും കോട്ടയം ഭാഗത്തേക്ക് വന്ന കാറും എതിർദിശയിലേക്ക് പോയ പിക്കപ്പ് വാനും നിയന്ത്രണംബിവിട്ട് കൂട്ടിയിടിക്കുകയായിരുന്നു, ഇടിയുടെ ആഘാതത്തിൽ റോഡിൽ വട്ടംകറങ്ങിയ വാഹനത്തിലേക്ക് പുറകെ വന്ന സ്കൂട്ടറുകൾ ഇടിച്ചുകയറുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിൽ പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരായ രണ്ട് പേരെ കോട്ടയം ജില്ലാ ആശുപത്രിയിലും, ഒരാളെ ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെയും നില ഗുരുതരമല്ല

പിക് വാനിലും, കാറിലും ഡ്രൈവർമാർ മാത്രമാണ് ഉണ്ടായിരുന്നത്. ഇരുവർക്കും അപകടത്തിൽ പരിക്കേറ്റിട്ടില്ല

അപകടത്തെ തുടർന്ന് റോഡിൽ പടർന്ന ഓയിൽ ചങ്ങനാശ്ശേരി ഫയർഫോഴ്സ് എത്തി നീക്കം ചെയ്തു.