play-sharp-fill
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്: മന്ത്രിമാരായ കെ.കെ ശൈലജയും ടി.പി രാമകൃഷ്ണനും പങ്കെടുക്കും

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്: മന്ത്രിമാരായ കെ.കെ ശൈലജയും ടി.പി രാമകൃഷ്ണനും പങ്കെടുക്കും

സ്വന്തം ലേഖകൻ

കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിലെ വിവിധ വികസന പദ്ധതികൾ ഫെബ്രുവരി 17 ബുധനാഴ്ച രാവിലെ പത്തിന് ഉദ്ഘാടനം ചെയ്യും. മെഡിക്കൽ കോളജ് ആശുപത്രിയിലെ പി.ജി.ആർ ഹാളിലാണ് പരിപാടികൾ നടക്കുക.

ഏഴ് കോടി രൂപ മുടക്കി നിർമ്മിച്ച എം.ആർ.ഐ യൂണിറ്റ് , നാലരക്കോടി രൂപ മുടക്കി നിർമ്മിക്കും പക്ഷാഘാതത്തിനും രക്തക്കുഴൽ രക്തചക്രമണവുമായി ബന്ധപ്പെട്ട അസുഖങ്ങൾക്കുള്ള ഡി.എസ്.എ യൂണിറ്റ്, 11.5 കോടി രൂപ മുടക്കി നിർമ്മിക്കുന്ന ലീനിയർ ആക്സിലേറ്റർ, ആറ് എൽ.ഡി.ആർ സ്യൂട്ടും രണ്ട് ഓപ്പറേഷൻ തീയറ്ററും അടങ്ങിയ 3.75 കോടിയുടെ ലക്ഷ്യ പ്രോജക്ട്, ആറ് കോടി മുടക്കി നിർമ്മിച്ച ഹൗസ് സർജൻസ് ക്വാർട്ടേഴ്സ്, 1.12 കോടി മുടക്കി കാർഡിയോളജി വിഭാഗത്തിൽ ഒരുക്കിയ ആധുനിക സൗകര്യങ്ങൾ, കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയക്കായി 98 ലക്ഷം രൂപ മുടക്കി നിർമ്മിച്ച ഓപ്പറേഷൻ തീയറ്ററും ഐ.സി.യുവും, 67 ലക്ഷം രൂപ മുടക്കി നിർമ്മിച്ച നെഗറ്റീവ് പ്രഷർ ഓപ്പറേഷൻ തീയറ്റർ , 87.44 ലക്ഷം രൂപ മുടക്കി നിർമ്മിച്ച പുതിയ മെഡിക്കൽ വാർഡ്, 30 ലക്ഷം രൂപ മുടക്കി പി.എം.ആർ ബ്ളോക്കിൽ നിർമ്മിച്ച ലിഫ്റ്റ് , 657.9 ലക്ഷം രൂപയുടെ ബേൺസ് വാർഡ് എന്നിവയാണ് ഉദ്ഘാടനം ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

4.8 കോടിയുടെ സ്കിൽ ലാബ്, അഞ്ച് കോടിയുടെ എം.ഡി ആർ.യു , 50 ലക്ഷം രൂപ ചിലവഴിച്ച് പുതുതായി പണികഴിപ്പിച്ച ആശുപത്രി ഫ്രണ്ട് ഓഫിസും , കുട്ടികളുടെ ആശുപത്രിയിലെ വിവിധ പദ്ധതികൾ, 25 ലക്ഷം രൂപ മുടക്കി നവീകരിച്ച മെഡിക്കൽ വാർഡ്, 45 ലക്ഷം രൂപ മുടക്കി നിർമ്മിച്ച ലോക്കൽ ഒ.പി വെയിറ്റിങ്ങ് ഏരിയ , എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കിയ വിവിധ പദ്ധതികൾ, 46.03 ലക്ഷത്തിൻ്റെ വേസ്റ്റ് കളക്ഷൻ യൂണിറ്റ്, 15 ലക്ഷം രൂപ മുടക്കി കുട്ടികളുടെ ആശുപത്രിയിൽ നടപ്പാക്കുന്ന വിവിധ പദ്ധതികൾ, 10 ലക്ഷം രൂപ മുടക്കി ഭിന്നശേഷിക്കാർക്കായുള്ള റാമ്പ് ടോയ്ലറ്റുകൾ, 43 ലക്ഷം രൂപയുടെ ഓക്സിജൻ ജനറേട്ടർ കെട്ടിടം എന്നിവയാണ് ഉദ്ഘാടനം ചെയ്യുന്നത്. 36 കോടി മുടക്കി നിർമ്മിക്കുന്ന കാർഡിയോളജി ബ്ളോക്കിൻ്റെ രണ്ടാം ഘട്ടത്തിൻ്റെ ശിലാസ്ഥാപനവും നടക്കും.

പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും മന്ത്രി കെ.കെ ശൈലജ ടീച്ചർ നിർവഹിക്കും. ഒ.സി.ടി മിഷ്യൻ മന്ത്രി ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കെ.സുരേഷ് കുറുപ്പ് എം.എൽ.എ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല ജിമ്മി , ജില്ലാ കളക്ടർ എം.അഞ്ജന, എച്ച്.ഡി.സി എക്സിക്യുട്ടീവ് കമ്മിറ്റി സ്പെഷ്യൽ നൊമിനി വി.എൻ വാസവൻ , മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ.എ.റംലാബീവി , ഏറ്റുമാനൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആര്യാ രാജൻ, ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡൻ്റ് റോസിലി ടോമിച്ചൻ, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് ബിജു വലിയമല, പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എൻജിനീയർ അനിത മാത്യു , ബ്ളോക്ക് പഞ്ചായത്തംഗം അന്നമ്മ മാണി , ആർപ്പൂക്കര പഞ്ചായത്തംഗം അരുൺ ഫിലിപ്പ് , ഡി.പി.എം ഡോ.വ്യാസ് സുകുമാരൻ എന്നിവർ പ്രസംഗിക്കും. മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ.കെ.പി ജയകുമാർ നന്ദി പറയും.
മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ.ടി.കെ ജയകുമാർ വികസന പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരിപ്പിക്കും. പ്രിൻസിപ്പൽ ഡോ.പി.പി മോഹനൻ സ്വാഗതം ആശംസിക്കും.