play-sharp-fill
പതിനായിരം നിക്ഷേപിച്ചാല്‍ ദിവസവും 200 രൂപ അക്കൗണ്ടിലെത്തും; സംസ്ഥാനത്ത് വീണ്ടും മണിചെയിന്‍ തട്ടിപ്പ്

പതിനായിരം നിക്ഷേപിച്ചാല്‍ ദിവസവും 200 രൂപ അക്കൗണ്ടിലെത്തും; സംസ്ഥാനത്ത് വീണ്ടും മണിചെയിന്‍ തട്ടിപ്പ്

സ്വന്തം ലേഖകന്‍

കാഞ്ഞങ്ങാട്: സംസ്ഥാനത്ത് വീണ്ടും മണിചെയിന്‍ തട്ടിപ്പ്. പതിനായിരം രൂപ നിക്ഷേപിച്ചാല്‍ ദിവസവും 200 രൂപ വീതം അക്കൗണ്ടിലേക്ക് എത്തുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പിന് തുടക്കം കുറിയ്ക്കുന്നത്. ആദ്യത്തെ പത്ത് ദിവസം അക്കൗണ്ടുകളിലേക്ക് പണം കൃത്യമായി വന്നെന്ന് നിക്ഷേപകര്‍ പറയുന്നു. വിശ്വാസം പിടിച്ച് പറ്റിയതോടെ പലരും നിക്ഷേപം വര്‍ദ്ധിപ്പിച്ചു. ഇരുപതിനായിരം മുതല്‍ ലക്ഷങ്ങള്‍ വരെ നിക്ഷേപിച്ചപ്പോളും ആദ്യ ആഴ്ചകളില്‍ അക്കൗണ്ടിലേക്ക് കൃത്യമായി പണം എത്തി.

എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പണം വരവ് നിലച്ചതോടെയാണ് പലരും സ്ഥാപനം നടത്തുന്നവരെ അന്വേഷിച്ചിറങ്ങിയത്. ഇതിനോടകം കാഞ്ഞങ്ങാട് സ്വദേശികള്‍ ഉള്‍പ്പെടെയുള്ളവരുടെ കോടികള്‍ നഷ്ടപ്പെട്ടു. കാശ് നഷ്ടപ്പെട്ടവര്‍ പരാതിയുമായി ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലെത്തി. മലപ്പുറം കേന്ദ്രീകരിച്ച സ്വകാര്യ സ്ഥാപനത്തിലാണ് ഭൂരിഭാഗവും പണം നിക്ഷേപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലമ്പൂര്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് സംഘം പ്രവര്‍ത്തിക്കുന്നതെന്ന് മനസിലായെങ്കിലും ആരെയും കണ്ടെത്താനായില്ല. മൂന്നര കോടിയോളം രൂപ തട്ടിപ്പ് നടത്തി സംഘം മുങ്ങിയെന്നാണ് പൊലീസ് സംശയിക്കുന്നത്.