ഏറ്റുമാനൂർ ചെറുവാണ്ടൂരിൽ കാൽനട യാത്രക്കാരെ കാർ ഇടിച്ച് തെറുപ്പിച്ചു: ഇടിയേറ്റ് തെറിച്ച് വീണ സ്ത്രീയ്ക്ക് ദാരുണാന്ത്യം: വളർത്തമ്മയുടെ കയ്യിലിരുന്ന ആറു വയസുകാരി അത്ഭുതകരമായി രക്ഷപെട്ടു: അപകടം ഡിം അടിക്കാതെ എത്തിയ വാഹനത്തിൽ നിന്നും ലൈറ്റ് അടിച്ച് കയറി കാഴ്ച മറഞ്ഞതിനെ തുടർന്നെന്ന് സൂചന: വീഡിയോ ഇവിടെ കാണാം
സ്വന്തം ലേഖകൻ
കോട്ടയം: ഏറ്റുമാനൂർ – മണർകാട് ബൈപ്പാസിൽ ചെറുവാണ്ടൂരിൽ സീബ്രാലൈനിലൂടെ റോഡ് മുറിച്ച് കടന്ന് സ്ത്രീയെയും കുട്ടിയെയും അമിതവേഗത്തിലെത്തിയ കാറിടിച്ചു വീഴ്ത്തി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീ കാരിത്താസ് ആശുപത്രിയിൽ മരിച്ചു. വളർത്തമ്മയുടെ കയ്യിൽനിന്നും ഇടിയുടെ ആഘാതത്തിൽ ദൂരേക്ക് തെറിച്ചുവീണ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. ചെറുവാണ്ടൂർ വള്ളോംകുന്നേൽ സാലി (46) യാണ് മരിച്ചത്. വീഡിയോ ഇവിടെ കാണാം –
ഒമ്പത് ദിവസം മുൻപ് ഇവർ ഡൽഹിയിൽ നിന്നും ദത്തെടുത്ത ആറു വയസുള്ള പെൺകുട്ടി ആണ് അപകടത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. സാരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് ഏഴരയോടെ ഏറ്റുമാനൂർ മണർകാട് ബൈപ്പാസിൽ ചെറുവാണ്ടൂർ സമീപമായിരുന്നു അപകടം. കഴിഞ്ഞദിവസം ഡൽഹിയിൽ നിന്നും മടങ്ങി എത്തിയ സാലി താൻ ദത്തെടുത്ത കുഞ്ഞിനെ ബന്ധുവിനെ കാണിക്കാൻ പോയ ശേഷം മടങ്ങിയെത്തുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടെ ചെറുവാണ്ടൂർ ജംഗ്ഷനിലെ സീബ്ര ലൈൻ മുറിച്ചു കടക്കുന്നതിനിടെ മണർകാട് ഭാഗത്തുനിന്നും എത്തിയ കാർ കാർ ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സാലിയുടെ ഒരു കൈയിലാണ് കുട്ടി ഇരുന്നിരുന്നത്. ഇടിയുടെ ആഘാതത്തിൽ സാലിയുടെ കയ്യിൽ നിന്നും തെറിച്ച കുട്ടി റോഡരികിലേക്ക് ആണ് വീണത്. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് സാലിയും കുട്ടിയെയും എടുത്തു കാരിത്താസ് ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും സാലിയുടെ മരണം സംഭവിച്ചിരുന്നു.
അപകടത്തിൽപ്പെട്ട കാർ അമിതവേഗത്തിൽ നിർത്താതെ ഓടിച്ചുപോയി. ഈ കാറിൻറെ എതിർദിശയിൽ നിന്നുമെത്തിയ കാർ കാർ ലൈറ്റ് ഡിം ചെയ്യാതിരുന്നതിന്നെ തുടർന്ന് അപകടത്തിൽപ്പെട്ട കാറിൽ ഡ്രൈവറുടെ കാഴ്ച മങ്ങിയതാണ് അപകട കാരണമെന്ന് സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു. സംഭവമറിഞ്ഞ് ഏറ്റുമാനൂർ പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ഇവിടെ നിന്ന് ശേഖരിച്ച സിസിടിവി ക്യാമറ ദൃശ്യങ്ങളിൽ അപകടം വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
സീബ്ര ലൈൻ യാത്രക്കാർ നിൽക്കുന്നത് കണ്ടിട്ട് പോലും കാർ ബ്രേക്ക് ചെയ്യുന്നതായി സിസിടിവി ക്യാമറ ദൃശ്യങ്ങളിൽ കണ്ടെത്താൻ സാധിച്ചിട്ടില്ല. കാർ അമിതവേഗത്തിൽ ആയിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് വീഡിയോ ദൃശ്യങ്ങൾ. സംഭവത്തിൽ ഏറ്റുമാനൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.