പ്രധാനമന്ത്രി കൊച്ചിയിലെത്തി; സ്വീകരിച്ചത് മന്ത്രി ജി സുധാകരനും സംഘവും; വൈകിട്ട് നാലര വരെ വിവിധ ഉദ്ഘാടന പരിപാടികള്‍
സ്വന്തം ലേഖകന്‍
കൊച്ചി: ചെന്നൈയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. നാവിക സേനാ വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹത്തെ മന്ത്രി ജി സുധകരന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വീകരിച്ചത്. ഇവിടെ നിന്നും ഹെലികോപ്റ്ററില്‍ രാജഗിരി കോളേജ് ഹെലിപാഡില്‍ പ്രധാനമന്ത്രി വിമാനമിറങ്ങും.
തുറമുഖത്തെ ദക്ഷിണ കല്‍ക്കരി ബര്‍ത്തിന്റെ പുനര്‍നിര്‍മാണ ശിലാസ്ഥാപനവും കൊച്ചി കപ്പല്‍ശാലയിലെ മറൈന്‍ എന്‍ജിനിയറിങ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനവും വെല്ലിങ്ടണ്‍ ഐലന്‍ഡിലെ റോ-റോ വെസലുകളുടെ സമര്‍പ്പണവും പ്രധാനമന്ത്രി നിര്‍വഹിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാറില്‍ അമ്പലമേട് വി.എച്ച്.എസ്.ഇ. സ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തുന്ന അദ്ദേഹം ബി.പി.സി.എല്ലിന്റെ പ്രൊപിലിന്‍ ഡെറിവേറ്റീവ് പെട്രോകെമിക്കല്‍ പ്രോജക്ട് (പി.ഡി.പി.പി.) രാജ്യത്തിന് സമര്‍പ്പിക്കും. അതിനൊപ്പം കൊച്ചി തുറമുഖത്തെ അന്താരാഷ്ട്ര ക്രൂസ് ടെര്‍മിനലായ ‘സാഗരിക’യുടെ ഉദ്ഘാടനവും നിര്‍വഹിക്കും. വൈകിട്ട് നാലര വരെയാണ് വിവിധ ഉദ്ഘാടന പരിപാടികള്‍ നടക്കുന്നത്. നാലര മുതല്‍ അഞ്ചു മണി വരെ ബി ജെ പി കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കും. ഇതിന് ശേഷം ഡല്‍ഹിയിലേക്ക് മടങ്ങും.