യു.ഡി.എഫ് ഹര്‍ത്താല്‍ : പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് കെ.എം മാണി
സ്വന്തം ലേഖകൻ
കോട്ടയം : ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ചും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടും യു.ഡി.എഫ് തിങ്കളാഴ്‌ച (സെപ്‌റ്റംബര്‍ 10) നടത്തുന്ന സംസ്ഥാന ഹര്‍ത്താല്‍ വിജയിപ്പിക്കുന്നതിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ കെ.എം മാണി ആവശ്യപ്പെട്ടു. പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിതത്തിനും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കും തടസ്സമുണ്ടാകരുതെന്ന യു.ഡി.എഫ് നിര്‍ദേശം കര്‍ശനമായും പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Third Eye News Live
0