play-sharp-fill
പ്രത്യേക അക്കൗണ്ട് വേണം:കെ.എം.മാണി

പ്രത്യേക അക്കൗണ്ട് വേണം:കെ.എം.മാണി

 

സ്വന്തം ലേഖകൻ

കോട്ടയം: പ്രളയ ദുരിതാശ്വാസത്തിനായി എത്തുന്ന സംഭാവനകൾ പ്രത്യേക ട്രഷറി അക്കൗണ്ടിലൂടെ കൈകാര്യം ചെയ്യാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിൻമാറിയ നടപടി പ്രതിഷേധാർഹമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ കെ എം മാണി.നവകേരള നിർമ്മാണത്തിന് ജനങ്ങൾ നൽകുന്ന പണം സുതാര്യമായി കൈകാര്യം ചെയ്യണമെങ്കിൽ അതിന് പ്രത്യേക അക്കൗണ്ട് അത്യന്താപേക്ഷിതമാണ്.രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നും സഹായം പ്രവഹിക്കുമ്പോൾ  സ്പഷ്യൽ സേവിംഗ്സ് ബാങ്ക് അക്കൗണ്ട്  നിലവിലുണ്ടെങ്കിൽ തുകയുടെ വിനിയോഗം സുതാര്യമാകുമെന്ന് കെ എം മാണി പറഞ്ഞു.