video
play-sharp-fill

കർഷക ദ്രോഹ നിയമങ്ങൾ കേന്ദ്ര സർക്കാർ പിൻവലിക്കുക ; കർഷക സമരത്തിന് ഐഖ്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്‌സ് കോട്ടയം ജില്ലാ കമ്മിറ്റി

കർഷക ദ്രോഹ നിയമങ്ങൾ കേന്ദ്ര സർക്കാർ പിൻവലിക്കുക ; കർഷക സമരത്തിന് ഐഖ്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്‌സ് കോട്ടയം ജില്ലാ കമ്മിറ്റി

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം : കർഷക സമരത്തിന് അഭിഭാഷകരുടെ ഐഖ്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്‌സ് (IAL )കോട്ടയം ജില്ലാ കമ്മിറ്റി. ഇതിന്റെ ഭാഗമായി കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കോടതി സെന്ററിൽ കർഷ സമരത്തിന് അഭിവാദ്യം അർപ്പിച്ച് ഹൃദയാഭിവാദന സദസ്സ് സംഘടിപ്പിച്ചു.

കർഷക തൊഴിലാളി ഫെഡറേഷൻ (BKMU )കോട്ടയം ജില്ലാ സെക്രട്ടറി ജോൺ വി ജോസഫ് ഉത്ഘാടനം ചെയ്തു .അഡ്വ കെ അനിൽകുമാർ(AILU) , അഡ്വ ജോഷി ജേക്കബ് ( സമാജ്‌വാദി ജനപരിഷത് ദേശിയ ഉപാധ്യക്ഷൻ ) അഡ്വ എബ്രഹാം ഫിലിപ്പ് (അഖിലേന്ത്യ കിസാൻ സഭ )അഡ്വ ബോബി ജോൺ (കേരള ലോയേഴ്‌സ് കോൺഗ്രസ് ),അഡ്വ കെ .ആർ മുരളീധരൻ ,അഡ്വ :ജിതേഷ് ജെ ബാബു,IALജില്ലാ സെക്രട്ടറി അഡ്വ സുജിത് എസ്.പി,പ്രഡിഡന്റ് അഡ്വ വിജമോൻ കുരുവിള എന്നിവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group