video
play-sharp-fill

Monday, May 19, 2025
Homeflash'ഞങ്ങള്‍ പ്രതിപക്ഷത്തിന്റെ ചട്ടുകമല്ല, ജോലിക്കു വേണ്ടിയാണു സമരം'; 'കമ്യൂണിസ്റ്റായതില്‍ അഭിമാനം കൊള്ളുന്നവളാണ്. പ്രതിപക്ഷം ക്ഷണിച്ചിട്ടല്ല, ഗതികേടു...

‘ഞങ്ങള്‍ പ്രതിപക്ഷത്തിന്റെ ചട്ടുകമല്ല, ജോലിക്കു വേണ്ടിയാണു സമരം’; ‘കമ്യൂണിസ്റ്റായതില്‍ അഭിമാനം കൊള്ളുന്നവളാണ്. പ്രതിപക്ഷം ക്ഷണിച്ചിട്ടല്ല, ഗതികേടു കൊണ്ടാണ് സമരത്തിനു വന്നത്’ ; ‘കണ്ണീര്‍ നാടകം’ കളിച്ച ലയ രാജേഷ് കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകയാണെന്ന് പറഞ്ഞ് കളിയാക്കിയ സിപിഎം ഗ്രൂപ്പുകള്‍ക്കും ദേശാഭിമാനിക്കും കണക്കിന് കൊടുത്ത് യഥാര്‍ത്ഥ ഇടത് പോരാളികള്‍

Spread the love

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിലെ പിഎസ് സി റാങ്ക് ജേതാക്കളുടെ സമരം അഭിനയമാണെന്നും പ്രതിപക്ഷം ഇളക്കിവിടുന്നതാണെന്നുമുള്ള മന്ത്രിമാരുടെ ആക്ഷേപം വേദനിപ്പിക്കുന്നത് യഥാര്‍ത്ഥ ഇടത്പക്ഷ സഹയാത്രികരെക്കൂടിയാണ്. സമരം ചെയ്യുന്നവരെല്ലാം കോണ്‍ഗ്രസും ബിജെപിയും ആണെന്നാണ് സൈബര്‍ സഖാക്കളുടെ വാദം. എന്നാല്‍ റാങ്ക് ലിസ്റ്റില്‍ കയറിപ്പറ്റിയിട്ടും ജോലി ഒരു സ്വപ്‌നമായി കൊണ്ടുനടക്കുന്നവരില്‍ കമ്മ്യൂണിസ്റ്റ് അനുഭാവികളും ഉണ്ട്. സമരം ചെയ്ത് അവകാശങ്ങള്‍ പിടിച്ച് വാങ്ങിയ പ്രസ്ഥാനത്തിന്റെ തലപ്പത്തുള്ളവരാണ് ഇപ്പോള്‍ ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ പുശ്ചിച്ച് തള്ളുന്നത് എന്ന കാര്യമാണ് ഇവരെ വേദനിപ്പിക്കുന്നത്.

‘ഞങ്ങള്‍ പ്രതിപക്ഷത്തിന്റെ ചട്ടുകമല്ല. ജോലിക്ക് വേണ്ടിയാണു സമരം. സൈബര്‍ ആക്രമണം മൂലമാണ് രാഷ്ട്രീയം തുറന്നുപറയേണ്ടി വന്നത്.’ – ലാസ്റ്റ് ഗ്രേഡ് സെര്‍വന്റസ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികളായ ഇടുക്കി സ്വദേശി ബിജേഷ്, തിരുവനന്തപുരം സ്വദേശി ശോഭിത, കൊല്ലം സ്വദേശി രമ്യ എന്നിവര്‍ ഒരേസ്വരത്തില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

”ജനനം മുതല്‍ ഇടതുപക്ഷത്തില്‍ വിശ്വസിക്കുന്നവരാണ് ഞാനും വീട്ടുകാരും. രാഷ്ട്രീയം കൊണ്ട് നേട്ടമുണ്ടാക്കാന്‍ ലക്ഷ്യമിടുന്നില്ല. പാര്‍ട്ടിയെ ചതിച്ചെന്നു ചിന്തിക്കരുത്. ജോലി മാത്രമാണു ലക്ഷ്യം-ഇടുക്കിക്കാരനായ ബിജേഷ് മോഹന്‍ പറയുന്നു. നിരന്തരമായ സൈബര്‍ ആക്രമണം ജീവന് ഭീഷണി മുഴക്കുന്നുണ്ടെന്ന് സമരത്തിന് നേതൃത്വം നല്‍കുന്ന ലയ രാജേഷ് പറഞ്ഞു. സ്വന്തം വിലാസം ഉള്‍പ്പെടെ പറഞ്ഞാണ് സമരത്തിനെതിരെ ഉയര്‍ത്തുന്ന വ്യാജ രാഷ്ട്രീയ ആരോപണത്തെ ഇവര്‍ തള്ളി പറയുന്നത്.

”കമ്യൂണിസ്റ്റായതില്‍ അഭിമാനം കൊള്ളുന്നവളാണ്. പ്രതിപക്ഷം ക്ഷണിച്ചിട്ടല്ല, ഗതികേടു കൊണ്ടാണ് സമരത്തിനു വന്നത്. ഇടതുസര്‍ക്കാര്‍ നീതികേടാണു ചെയ്യുന്നതെന്നു പറയാന്‍ വേദനയുണ്ട്. മുന്‍പു മന്ത്രി മേഴ്‌സിക്കുട്ടിയമ്മ, ചിന്ത ജെറോം എന്നിവരെ നേരിട്ടു കണ്ട് പരാതി ധരിപ്പിച്ചിരുന്നു.”-കൊല്ലംസ്വദേശി രമ്യയുടെ വാക്കുകളില്‍ ഇടത്പക്ഷ സഹയാത്രികയുടെ ഉറപ്പുണ്ട്. ”ഇടതുപക്ഷ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരാണ് ഞാനും കുടുംബവും. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും പിന്തുണയ്ക്കുന്ന ഒട്ടേറെപ്പേര്‍ റാങ്ക് പട്ടികയിലുണ്ട്.”-തിരുവനന്തപുരത്തുകാരി ശോഭിതയും ഇടതിനൊപ്പം തന്നെ.

സമരത്തിനിടെ കൂട്ടുകാരിയുടെ ചുമരില്‍ ചാരി പൊട്ടിക്കരയുന്ന ലയ രാജേഷിന്റെ ചിത്രം സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നെങ്കിലും ‘കണ്ണീര്‍ കഥ’ തയ്യാറാക്കാന്‍ ഒരുക്കിയ ‘സെറ്റ്’ പൊളിഞ്ഞുവെന്ന തരത്തിലാണ് വാര്‍ത്ത എത്തിയത്. സെക്രട്ടറിയറ്റിനു മുന്നില്‍ തിങ്കളാഴ്ച ‘കണ്ണീര്‍ നാടകം’ കളിച്ച ലയ രാജേഷ് കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകയാണെന്ന് പറഞ്ഞ് കളിയാക്കാന്‍ സിപിഎം ഗ്രൂപ്പുകളും ദേശാഭിമാനിയും ശ്രമിച്ചിരുന്നു. ഇതിനിടയിലാണ് സമരത്തിന് മുന്‍പന്തിയിലുള്ള ഇടതു പക്ഷക്കാരും പ്രതികരണവുമായി എത്തുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments