play-sharp-fill
പ്രായം തളർത്തി; കണ്ണിന് കാഴ്ചയില്ല; ആരോഗ്യ പ്രശ്‌നങ്ങൾ ഏറെ; ചെറിയ ശബ്ദം പോലും ഭയപ്പെടുത്തും; രാമനെ ഇനിയും ദുരിതങ്ങളിലേയ്ക്കു വലിച്ചിഴയ്ക്കാൻ അനുമതി; ആനയെ കാലുകൾ കൂട്ടിക്കെട്ടി എഴുന്നെള്ളത്തിന് കെട്ടിയൊരുക്കി നിർത്തുന്നതിൽ ആഹ്‌ളാദിക്കുന്നവരുടെ പേരോ ആനപ്രേമി; ഗജരാജൻ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ വിലക്ക് ഒടുവിൽ നീക്കി

പ്രായം തളർത്തി; കണ്ണിന് കാഴ്ചയില്ല; ആരോഗ്യ പ്രശ്‌നങ്ങൾ ഏറെ; ചെറിയ ശബ്ദം പോലും ഭയപ്പെടുത്തും; രാമനെ ഇനിയും ദുരിതങ്ങളിലേയ്ക്കു വലിച്ചിഴയ്ക്കാൻ അനുമതി; ആനയെ കാലുകൾ കൂട്ടിക്കെട്ടി എഴുന്നെള്ളത്തിന് കെട്ടിയൊരുക്കി നിർത്തുന്നതിൽ ആഹ്‌ളാദിക്കുന്നവരുടെ പേരോ ആനപ്രേമി; ഗജരാജൻ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ വിലക്ക് ഒടുവിൽ നീക്കി

തേർഡ് ഐ ബ്യൂറോ

തൃശൂർ: തൃശൂർ പേരാമംഗലം തെച്ചിക്കോട്ട് കാവ് ദേവസ്വത്തിന്റെ കെട്ടുംതറയിൽ നിന്നും കൊമ്പൻ തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നെള്ളിയ്ക്കാൻ അനുമതി. കണ്ണിനു കാഴ്ചവൈകല്യമുള്ള, പ്രായത്തിന്റെ അവശതകൾ എല്ലാമുള്ള ആരോഗ്യപ്രശ്‌നങ്ങൾ ഏറെ അലട്ടുന്ന, ചെറിയൊരു ശബ്ദത്തിൽ പോലും ഭയന്നോടുന്ന കൊമ്പൻ രാമചന്ദ്രനെയാണ് ഇപ്പോൾ എഴുന്നെള്ളിക്കാൻ അനുവാദം നൽകിയിരിക്കുന്നത്. കാലുകൾകൂച്ചിക്കെട്ടി, പ്രായത്തിന്റെ അവശതകൾ പോലും പരിഗണിക്കാതെ, കൊമ്പനെ എഴുന്നെള്ളിച്ച് നിർത്തുന്നത് ആസ്വദിക്കുന്ന സംഘത്തിന്റെ പേരാണ് ഏറെ രസകരം..! ആനപ്രേമികൾ..!

കേരളത്തിലെ ഏറ്റവും ഉയരമുള്ള ആനകളിലൊന്നായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉപാധികളോടെ ക്ഷേത്രങ്ങളിൽ എഴുന്നള്ളിപ്പിന് കൊണ്ടു പോകാനാണ് ഇപ്പോൾ അനുമതി ലഭിച്ചിരിക്കുന്നത്. തൃശൂർ, പാലക്കാട് ജില്ലകളിൽ മാത്രമാണ് എഴുന്നള്ളിപ്പ് നടത്താൻ അനുമതിയുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആഴ്ചയിൽ രണ്ട് തവണ മാത്രമേ എഴുന്നള്ളിപ്പിന് കൊണ്ടു പോകാൻ പാടുള്ളൂ. എഴുന്നള്ളിപ്പിന് കൊണ്ടു പോകുമ്പോൾ നാല് പാപ്പാൻമാർ ആനയ്ക്കൊപ്പം വേണമെന്നും നാട്ടാന നിരീക്ഷണ സമിതി നിർദേശിച്ചിട്ടുണ്ട്. ആനയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കർശന ഉപാധികളോടെ അനുമതി നൽകിയിരിക്കുന്നത്.

ഏതെങ്കിലും തരത്തിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കിയാൽ പൂർണ ഉത്തരവാദിത്വം ഉടമസ്ഥരായ തെച്ചിക്കോട്ടുകാവ് ദേവസ്വത്തിനായിരിക്കും. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യനില പരിശോധിച്ച് വിദഗ്ദ്ധ സമിതി റിപ്പോർട്ട് നൽകിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് ജില്ലാഭരണകൂടം അനുമതി നൽകിയത്.

എഴുന്നള്ളിക്കുന്നതിന് അനുമതി നൽകണമെന്നഭ്യർത്ഥിച്ച് തെച്ചിക്കോട്ടുക്കാവ് ദേവസ്വം നൽകിയ അപേക്ഷയിൽ ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം വിദഗ്ദ്ധ സമിതി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അനുമതി. തൃശൂർ, പാലക്കാട് ജില്ലകളിൽ ഉപാധികളോടെ എഴുന്നള്ളിക്കാനാണ് അസി. ഫോറസ്റ്റ് കൺസർവേറ്റർ പി.എം പ്രഭുവാണ് അനുമതി നൽകിയത്.

ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഉഷാ റാണി, കൊക്കാലെ യൂണിവേഴ്സിറ്റി വെറ്ററിനറി ആശുപത്രി ഹെഡ് ഡോ. ശ്യാം കെ. വേണുഗോപാൽ, അസി. ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. ഡേവിഡ് എബ്രഹാം എന്നിവരടങ്ങുന്ന സമിതിയാണ് ആനയെ പരിശോധിച്ച് റിപ്പോർട്ട് നൽകിയത്. എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് വനം വകുപ്പ് നൽകിയ നിബന്ധനകൾ പാലിക്കാമെന്ന് തെച്ചിക്കോട്ട്കാവ് ദേവസ്വം ബോർഡ് ഭാരവഹികൾ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ഇടവേളകൾ നൽകി മാത്രമെ എഴുന്നള്ളിക്കാവൂയെന്ന നിർദ്ദേശവുമുണ്ട്.

പ്രധാന നിബന്ധനകൾ

ആനയിൽ നിന്നും അഞ്ച് മീറ്റർ അകലത്തിൽ മാത്രമേ ആളുകളെ നിറുത്താവൂ
പൊതുപരിപാടികളിൽ ആനയ്‌ക്കൊപ്പം നാലു പാപ്പാന്മാർ വേണം
എഴുന്നള്ളിപ്പ് പാലക്കാട്, തൃശൂർ ജില്ലകളിൽ മാത്രം
ആഴ്ചയിൽ രണ്ട് പരിപാടികൾ മാത്രം
പങ്കെടുക്കുന്ന പരിപാടികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കണം
ആന മൂലമുണ്ടാകുന്ന എല്ലാ നാശങ്ങൾക്കും ഉത്തരവാദിത്വം ദേവസ്വത്തിന്
എഴുന്നള്ളിക്കുന്ന സമയത്ത് പടക്കം പൊട്ടിക്കരുത്
തൃശൂർ പൂരം ഒഴികെയുള്ള പരിപാടികൾക്ക് മാത്രമാണ് അനുമതി