play-sharp-fill
മോദിയുടെ 15 ലക്ഷത്തിന് പിന്നാലെ 18000 രൂപയുടെ വാഗ്ദാനവുമായി അമിത്ഷാ: ബംഗാൾ പിടിക്കാനുള്ള അവസാന തന്ത്രവുമായി അമിത് ഷാ; കർഷകരുടെ അക്കൗണ്ടിൽ 18000 രൂപ വീതം നൽകും

മോദിയുടെ 15 ലക്ഷത്തിന് പിന്നാലെ 18000 രൂപയുടെ വാഗ്ദാനവുമായി അമിത്ഷാ: ബംഗാൾ പിടിക്കാനുള്ള അവസാന തന്ത്രവുമായി അമിത് ഷാ; കർഷകരുടെ അക്കൗണ്ടിൽ 18000 രൂപ വീതം നൽകും

തേർഡ് ഐ ബ്യൂറോ

ന്യൂഡൽഹി: കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിനു മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ 15 ലക്ഷം അക്കൗണ്ടിലെത്തുമെന്ന വാഗ്ദാനത്തിനു സമാനമായ വാഗ്ദാനവുമായി അമിത്ഷായും. ബംഗാളിലെ ഭരണം പിടിക്കുന്നതിനു വേണ്ടിയാണ് അമിത്ഷാ ഇക്കുറി രംഗത്ത് എത്തിയിരിക്കുന്നത്. ഇതിനായി ബംഗാളിലെ കർഷകരുടെ അക്കൗണ്ടിലേയ്ക്കു 18000 രൂപ വീതം നൽകുമെന്ന വാഗ്ദാനമാണ് അമിത് ഷാ നൽകിയിരിക്കുന്നത്.

കർഷകർക്ക് കേന്ദ്രം നൽകുന്ന സഹായം മമത ബാനർജി തടയുകയാണെന്നും അമിത് ഷാ ആരോപിച്ചു. കർഷകർക്കായി പ്രധാനമന്ത്രി പ്രഖ്യാപിച്ച പിഎം കിസാൻ സ്‌കീമിനെ കുറിച്ചാണ് അമിത് ഷായുടെ പരാമർശം. ഓരോ വർഷവും മൂന്ന് തവണയായാണ് 6000 രൂപ കർഷകരുടെ അക്കൌണ്ടിലേക്ക് നൽകുന്നത്. 2 ഹെക്ടർ വരെ ഭൂമിയുള്ളവർക്ക് ഈ ആനുകൂല്യം ലഭിക്കും. ബംഗാൾ സർക്കാർ അർഹരായവരുടെ പട്ടിക ഇതുവരെ സമർപ്പിച്ചില്ലെന്നാണ് ബിജെപിയുടെ ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ, കർഷക സമരം 81-ം ദിവസത്തിലേക്ക് കടന്നു. സംസ്ഥാന തലത്തിൽ മഹാപഞ്ചായത്ത് നടത്താനൊരുങ്ങി സംയുക്ത കിസാൻ മോർച്ച. ഇതിന് പിന്നാലെ രാജസ്ഥാനിലെ എല്ലാ ടോൾ പ്ലാസകളും കർഷകർ പിടിച്ചടക്കും,കൂടാതെ വരും ദിവസങ്ങളിൽ പന്തം കൊളുത്തിപ്രകടനം, റയിൽവേ ട്രാക്ക് തടയൽ എന്നിവയും നടത്തും. വരും ദിവസങ്ങളിൽ നടക്കാൻ പോകുന്ന മഹാപഞ്ചായത്തുകളുടെ വിവരവും കർഷകർ പുറത്ത് വിട്ടു.

കർഷക പ്രക്ഷോഭം 81ആം ദിനത്തിലേക്കെതിയതോടെ കൂടുതൽ ശക്തമാകുന്നു. സംയുക്ത കിസാൻ മോർച്ച കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ വരാനിരിക്കുന്ന മഹാപഞ്ചായത്തുകൾക്ക് തീരുമാനമായി,നാളെ മോറാദാബാദിലും, ബഹദൂർഗറിലും മഹാപഞ്ചായത്ത് ചേരും. അതേ സമയം രാജസ്ഥാനിലെ മുഴുവൻ ടോൾ പ്ലാസകളും കർഷകർ നാളെ പിടിച്ചടക്കും.

പുൽവമായിൽ വീരമൃത്യു വരിച്ച സൈനികരുടെ ഓർമ ദിവസമായ ഞായറാഴ്ച കർഷകർ രാജ്യവ്യാപകമായി പന്തം കൊളുത്തി പ്രകടനം നടത്തും. ഫെബ്രുവരി 16ന് രാജ്യവ്യാപകമായി സർ ചോട്ടൂരം ജന്മ ദിനം ആഘോഷിക്കും. ഫെബ്രുവരി 18ന് 12 മുതൽ വൈകീട്ട് 4 വരെ റെയിൽവേ ട്രാക്ക് തടഞ്ഞുകൊണ്ട് കർഷകർ സമരം ചെയ്യും.

അതേ സമയം ഉത്തരേന്ത്യൻ സംസ്ഥനങ്ങളിൽ നടക്കുന്ന മഹാപഞ്ചായത്തുകളിൽ വൻ ജനവലിയാണ് പങ്കെടുക്കുന്നത്. അതേസമയം ടിക്രി അതിർത്തിയിൽ സിസിടിവി വെക്കാനുള്ള ഹാരിയാന സർക്കാരിന്റെ ശ്രമത്തിനെതിരെ കർഷകർ പ്രതിഷേധിച്ചു. ദീപ് സിദ്ധുവിന്റെ കൂടെ ചെങ്കോട്ട ആക്രമിച്ച മറ്റ് മൂന്ന് പേരെ കുറിച്ചുള്ള ദില്ലി പോലിസ് അന്വേഷണം പുരോഗമിക്കുന്നു.