video
play-sharp-fill

ദുരിതാശ്വാസത്തിന് സഹായവുമായി തമിഴ്‌നാട് വിദ്യാഭ്യാസ വകുപ്പ്; 22 ലോറി നിറയെ സാധനങ്ങൾ കോട്ടയം കളക്ടറേറ്റിൽ എത്തി; ഓരോ ലോറിയിലും രണ്ടു ടൺ അരിയും

ദുരിതാശ്വാസത്തിന് സഹായവുമായി തമിഴ്‌നാട് വിദ്യാഭ്യാസ വകുപ്പ്; 22 ലോറി നിറയെ സാധനങ്ങൾ കോട്ടയം കളക്ടറേറ്റിൽ എത്തി; ഓരോ ലോറിയിലും രണ്ടു ടൺ അരിയും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പ്രളയദുരിതത്തിൽ പ്രതിസന്ധി നേരിടുന്ന കേരളത്തിനു സഹായ ഹസ്തവുമായി തമിഴ്‌നാട് വിദ്യാഭ്യാസ വകുപ്പും. തമിഴ്‌നാട് വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സമാഹരിച്ച 22 ലോഡ് സാധനങ്ങളുമായി നാഷണൽ പെർമിറ്റ് ലോറികൾ വെള്ളിയാഴ്ച വൈകിട്ട് കളക്ടറേറ്റിൽ എത്തി. കളക്ടറേറ്റിൽ നിർത്തിയിട്ടിരിക്കുന്ന ലോറികളിൽ നിന്നും സാധനങ്ങൾ നീക്കുന്ന ജോലികൾ ആരംഭിച്ചിട്ടുണ്ട്.


വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് കോട്ടയം കളക്ടറേറ്റ് വളപ്പിൽ ലോറി എത്തിയത്. ഓരോ ലോറിയിലും രണ്ടു ടൺ വീതം അരിയുണ്ട്. ഈ അരി ദുരിതാശ്വാസ കേന്ദ്രങ്ങളിൽ വിതരണം ചെയ്യാനാണെന്ന കുറിപ്പടിയും ലോറിയിൽ നൽകിയിട്ടുണ്ട്. അഞ്ചാം തവണയാണ് തമിഴ്‌നാട്ടിൽ നിന്നുള്ള ദുരിതാശ്വാസ സഹായം ജില്ലയിൽ എത്തുന്നത്. ഇത്തരത്തിൽ എത്തുന്ന സഹായം കളക്ടറേറ്റിൽ സ്വീകരിച്ച ശേഷം വിവിധ വകുപ്പുകൾ വഴി ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിച്ചു നൽകുകയാണ് ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


ജില്ലയിൽ ഇപ്പോഴും മുന്നൂറോളം ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ തന്നെ കഴിയുകയാണ്. വെള്ളമിറങ്ങിയെങ്കിലും പല വീടുകളിലും ഇപ്പോഴും ദുരിതത്തിൽ തന്നെയാണ്. വീടുകൾ തകർന്നതോടെയാണ് പലരും തിരികെ ഇവിടേയ്ക്ക് പോകാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ്. വീടുകൾ അടിന്തരമായി നന്നാക്കാൻ സർക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും സഹായം തേടുകയാണ് ഇവരിൽ പലരും.