play-sharp-fill
കൊവിഡ് ബാധിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ കഞ്ഞിയിലും കൈയ്യിട്ട് വാരി സർക്കാർ;  അയ്യായിരം രൂപ ധനസഹായം നല്കിയിരുന്നത് സർക്കാർ നിർത്തലാക്കി; കൊവിഡ് ഭീതിയിൽ പൊലീസ് സ്റ്റേഷനുകൾ

കൊവിഡ് ബാധിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ കഞ്ഞിയിലും കൈയ്യിട്ട് വാരി സർക്കാർ; അയ്യായിരം രൂപ ധനസഹായം നല്കിയിരുന്നത് സർക്കാർ നിർത്തലാക്കി; കൊവിഡ് ഭീതിയിൽ പൊലീസ് സ്റ്റേഷനുകൾ

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊവിഡ് ബാധിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് നല്കിയിരുന്ന അയ്യായിരം രൂപ ധനസഹായം നിർത്തലാക്കി സർക്കാർ. സംസ്ഥാനത്ത് പോലീസ് സ്റ്റേഷനുകളിൽ കൊവിഡ് പടർന്നു പിടിക്കുമ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥർക്ക് ആകെയുണ്ടായിരുന്ന ധനസഹായം പോലും ഇപ്പോൾ ഇല്ലാതാക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചത് പൊലിസ് വിഭാഗത്തിലാണ്.പൊതുജനങ്ങളുമായി ഏറ്റവും കൂടുതൽ ഇടപെഴുകുന്നതും ഇവർ തന്നെ .ഇവർക്കാണ് ഉണ്ടായിരുന്ന ധനസഹായവും കൂടി സർക്കാർ  ഇല്ലാതാക്കുന്നത്.

ആവശ്യത്തിന് പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം പോലും പല പൊലീസ് സ്റ്റേഷനിലുമില്ല. ഇതിനിടെയാണ് ഇപ്പോൾ കൊവിഡ് കൂടി എത്തിയിരിക്കുന്നത്. പല പൊലീസ് സ്റ്റേഷനിലും ഇപ്പോൾ പകുതിയിലേറെ ഉദ്യോഗസ്ഥരും കൊവിഡ് ബാധിതരായിരിക്കുകയാണ്. ഇത്തരത്തിൽ കൊവിഡ് ബാധിച്ച ഉദ്യോഗസ്ഥരുടെ പ്രാഥമിക സമ്പർക്കപട്ടികയിൽ ഉള്ളവരോടു പോലും ഇപ്പോൾ ക്വാറന്റയിൻ നിർദേശിക്കുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതുകൊണ്ടു തന്നെ പല പൊലീസ് ഉദ്യോഗസ്ഥരും അസ്വസ്ഥരാണ്. ഡ്യൂട്ടിയ്ക്ക് എത്തുന്ന ഉദ്യോഗസ്ഥർക്ക് കൊവിഡ് ബാധിച്ചാൽ ഇവർക്കു ക്വാറന്റയിനിൽ കഴിയാൻ പോലും നിലവിൽ പൊലീസ് സംവിധാനം ഒരുക്കുന്നില്ല. ശമ്പള പരിഷ്‌കരണത്തിൽ പൊലീസിന്റെ റിസ്‌ക് അലവൻസ് കൂടി എടുത്തുകളഞ്ഞത് കടുത്ത അമർഷമാണ് പൊലീസ് സേനയിൽ ഉണ്ടാക്കിയിരിക്കുന്നത്.

കോട്ടയം ജില്ലയിലെ  ഒട്ടുമിക്ക പൊലീസ് സേറ്റഷനിലും അൻപത് ശതമാനത്തിനു മുകളിൽ ഉദ്യോഗസ്ഥർക്ക് കൊവിഡ് ബാധിച്ചു കഴിഞ്ഞിട്ടുണ്ട്. ഇതിനിടെയാണ് ഇപ്പോൾ ഉള്ള സഹായം കൂടി ഇല്ലാതാക്കിയത്. ഇത് സേനയിൽ വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.