video
play-sharp-fill

ഒരു ദിവസത്തെ കളക്ഷൻ 15540 രൂപ: വൈക്കത്തെ കണ്ണിൽ ചോരയില്ലാത്ത കൊള്ളക്കാരൻ ഒടുവിൽ അകത്ത്; കൈക്കൂലിക്കാരനായ യുവ ഡോക്ടറെപ്പറ്റി പരാതി വ്യാപകം

ഒരു ദിവസത്തെ കളക്ഷൻ 15540 രൂപ: വൈക്കത്തെ കണ്ണിൽ ചോരയില്ലാത്ത കൊള്ളക്കാരൻ ഒടുവിൽ അകത്ത്; കൈക്കൂലിക്കാരനായ യുവ ഡോക്ടറെപ്പറ്റി പരാതി വ്യാപകം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ഒരു ദിവസത്തെ കളക്ഷൻ 15540 രൂപ..! വൈക്കത്ത് സർക്കാർ ആശുപത്രിയിലെ സർജന്റെ കയ്യിൽ നിന്നും ഒരു ദിവസത്തെ കളക്ഷനായി വിജിലൻസ് സംഘം പിടിച്ചെടുത്ത തുകയാണ് ഇത്. വൈക്കം താലൂക്ക് ആശുപത്രിയിലെ സർജനായ നെയ്യാറ്റിൻകര സ്വദേശി ഡോ. ശ്രീരാഗ് എസ് ആറിനെയാണ് വിജിലൻസ് സംഘം പിടികൂടിയത്.

ഇയാളുടെ മേശവലിപ്പിൽ നിന്നും 11810 രൂപയും, പഴ്‌സിൽ നിന്നും 2630 രൂപയും, ഡയറിയിൽ നിന്നും 1110 രൂപയും കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം ആശുപത്രിയിൽ ചികിത്സ തേടി എത്തുന്ന രോഗികളിൽ നിന്നും ഇയാൾ കൈക്കൂലിയായി വാങ്ങിയിരുന്നതാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഈ ഡോക്ടർക്കെതിരെ വ്യാപക പരാതിയാണ് ഉയർന്നിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈക്കം താലൂക്ക് ആശുപത്രിയിൽ സേവനമനുഷ്ടിക്കുന്ന ഇദ്ദേഹം കൊച്ചുകവലയിൽ സ്വകാര്യ പ്രാക്ടീസും നടത്തുന്നുണ്ട്. ഈ സ്വകാര്യ പ്രാക്ടീസ് കേന്ദ്രം കേന്ദ്രീകരിച്ചാണ് ഇദ്ദേഹം കൈക്കൂലി വാങ്ങിയിരുന്നത്. ഒരു ശസ്ത്രക്രിയക്കു രണ്ടായിരം മുതൽ 2500 രൂപ വരെയാണ് ഇയാൾ കൈക്കൂലിയായി വാങ്ങിയിരുന്നത്.

കൈക്കൂലി നൽകാത്ത രോഗികളോട് മോശമായി പെരുമാറിയിരുന്നതായും പരാതി ഉയർന്നിട്ടുണ്ട്. വിജിലൻസ് ഉദ്യോഗസ്ഥർ ക്ലിനിക്കിൽ നേരിട്ടത്തി തെളിവെടുപ്പ് നടത്തുകയും ഡോക്ടറെ ചോദ്യം ചെയ്യുകയും ചെയ്തു. കൈക്കൂലിയായി സ്വീകരിച്ച നോട്ടുകളും ഇവിടെ നിന്നും കണ്ടെടുത്തു.